ETV Bharat / city

ക്ഷേത്രഭൂമികളിലെ കയ്യേറ്റം ഒഴിപ്പിക്കും: എ പത്മകുമാര്‍

കീഴില്ലം മഹാദേവ ക്ഷേത്രത്തില്‍ ഹാള്‍, ശുചിമുറി സമുച്ചയം, മാലിന്യ സംസ്കരണ പ്ലാന്‍റ് എന്നിവ സ്ഥാപിക്കും.

ദേവസ്വം വക ക്ഷേത്രഭൂമികളിലെ കയ്യേറ്റം ഒഴിപ്പിക്കും: എ പത്മകുമാര്‍
author img

By

Published : Jul 21, 2019, 3:47 AM IST

കൊച്ചി: ശബരിമലയിലേതടക്കമുള്ള ദേവസ്വം വക ക്ഷേത്രഭൂമികളിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. പെരുമ്പാവൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന്‍റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. അയ്യപ്പഭക്തരുടെ ഇടത്താവളമായ കീഴില്ലം മഹാദേവ ക്ഷേത്രത്തില്‍ ഹാള്‍, ശുചിമുറി സമുച്ചയം, മാലിന്യ സംസ്കരണ പ്ലാന്‍റ് എന്നിവ സ്ഥാപിക്കും. ഇരിങ്ങോള്‍ കാവിലെ കയ്യേറ്റം തടയാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരിലെ ക്ഷേത്ര ഉപദേശക സമിതികളുമായി എ പത്മകുമാര്‍ ചര്‍ച്ച നടത്തി.

കൊച്ചി: ശബരിമലയിലേതടക്കമുള്ള ദേവസ്വം വക ക്ഷേത്രഭൂമികളിലെ കയ്യേറ്റം ഒഴിപ്പിക്കുവാൻ നടപടി സ്വീകരിക്കുമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ എ പത്മകുമാർ പറഞ്ഞു. പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുവാനും അയ്യപ്പഭക്തരുടെ ഇടത്താവളമായകീഴില്ലം മഹാദേവ ക്ഷേത്രത്തിൽ ഹാൾ, ശുചി മുറി സമുച്ചയം മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവ സ്ഥാപിക്കുന്നതിനും തീരുമാനിച്ചെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങോൾ കാവിലെ കയ്യേറ്റം തടയാൻ നടപടി സ്വീകരിക്കുമെന്നും അദ്ധേഹം പറഞ്ഞു. പെരുമ്പാവൂരിലെ നാല് പ്രധാനക്ഷേത്രങ്ങളിലും സന്ദർശനം നടത്തി. ക്ഷേത്രങ്ങളുടെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ഷേത്ര ഉപദേശക സമിതികളുമായി ചർച്ച നടത്തി  നിവേദനങ്ങൾ പരിശോധിച്ചാണ്ട് പ്രശ്ന പരിഹാരത്തിനുള്ള നടപടികൾ സ്വീകരിച്ചത്. കീഴില്ലം മഹാദേവി ക്ഷേത്രം ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രം, ആൽപ്പാറ ക്ഷേത്രം, ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നീ നാല് ക്ഷേത്രങ്ങളിലാണ് അദ്ധേഹം സന്ദർശനം നടത്തിയത്‌.ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി ജവഹർ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.