ETV Bharat / city

യുഡിഎഫിന്‍റെ പരാതി: ഡെപ്യൂട്ടി കലക്‌ടര്‍ അനിത കുമാരിയെ സ്ഥലം മാറ്റി - തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്

വയനാട് ഡെപ്യൂട്ടി കലക്‌ടർ നിർമൽ കുമാറിന് തൃക്കാക്കര ഇലക്ഷൻ ഡെപ്യൂട്ടി കലക്‌ടറുടെ പുതിയ ചുമതല

ernakulam election deputy collector anitha kumari transferred over udf complaint  ernakulam election deputy collector anitha kumari  ernakulam election deputy collector transferred  തൃക്കാക്കര ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ അനിത കുമാരിയെ സ്ഥലം മാറ്റി  എറണാകുളം തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറെ മാറ്റി  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  യുഡിഎഫ് പരാതിയെത്തുടർന്ന് തൃക്കാക്കര ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടറെ മാറ്റി
യുഡിഎഫിന്‍റെ പരാതി; തൃക്കാക്കര ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ അനിത കുമാരിയെ സ്ഥലം മാറ്റി
author img

By

Published : May 18, 2022, 9:45 AM IST

എറണാകുളം: യുഡിഎഫിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ അനിത കുമാരിയെ സ്ഥലം മാറ്റി. വയനാട്ടിലേക്കാണ് മാറ്റിയത്. പകരം വയനാട് ഡെപ്യൂട്ടി കലക്‌ടർ നിർമൽ കുമാറിന് തൃക്കാക്കര ഇലക്ഷൻ ഡെപ്യൂട്ടി കലക്‌ടറുടെ ചുമതല നൽകി.
നേരത്തെ അനിത കുമാരിക്കെതിരെ യു.ഡി.എഫ് ഇലക്ഷൻ കമ്മിഷന് പരാതി നല്‍കിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം - കോഴിക്കോട് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടർമാരെ പരസ്‌പരം മാറ്റിയതിനെതിരെയായിരുന്നു പരാതി നൽകിയത്. 2011ല്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തില്‍ നടപടി നേരിട്ടയാളെയാണ് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടറായി എറണാകുളത്ത് നിയമിച്ചിരിക്കുന്നതെന്നും പരാതിയിൽ ആരോപിച്ചിരുന്നു.

ഭരണാനുകൂല സര്‍വീസ് സംഘടന നേതാവായ ഇവര്‍ക്ക് ഭരണകക്ഷി നേതാക്കളുമായി നേരിട്ട് ബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നുമായിരുന്നു യു.ഡി.എഫ് ആവശ്യപ്പെട്ടത്. ഇതിനെത്തുടർന്നാണ് സ്ഥലം മാറ്റൽ നടപടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.