ETV Bharat / city

ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു

വൈദ്യുതി പ്രവഹിക്കുന്ന ലൈനുകൾ ആനയുടെ ശരീരത്തിലേക്ക് പൊട്ടിവീണതാണ് ഷോക്കേൽക്കാൻ കാരണം

കാട്ടാന ചെരിഞ്ഞു
author img

By

Published : Aug 7, 2019, 4:19 PM IST

Updated : Aug 7, 2019, 6:01 PM IST

കോതമംഗലം: വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു. എറണാകുളം കുട്ടമ്പുഴയില്‍ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ആനക്കയം പാലക്കുന്നേല്‍ ലക്ഷമണന്‍റെ പുരയിടത്തിലാണ് ആനയെ കണ്ടെത്തിയത്. കാട്ടില്‍ നിന്നും പുഴ കടന്ന് കൃഷിയിടത്തിൽ എത്തിയ ആന അവിടെയുണ്ടായിരുന്ന വാഴയും തെങ്ങും മറ്റ് കാർഷിക വിളകളും നാശിപ്പിക്കുന്നതിനിടയില്‍ തെങ്ങ് വീണ് വൈദ്യുതി പോസ്റ്റും ലൈന്‍ കമ്പികളും ആനയുടെ മുകളില്‍ പൊട്ടിവീണതാണ് ഷോക്കേൽക്കാൻ കാരണം. ഏകദേശം പന്ത്രണ്ട് വയസ് പ്രായം തോന്നിക്കുന്ന മൊട്ടക്കൊമ്പനാണ് ചെരിഞ്ഞത്. വനപാലകർ സ്ഥലത്തെത്തി തുടര്‍നടപടികൾ സ്വീകരിച്ചു. അതേസമയം ഈ ആന നേരത്തെയും പ്രദേശത്ത് എത്തിയിട്ടുണ്ടെന്നും. മുമ്പ് രണ്ടു പേരുടെ മരണത്തിന് കാരണക്കാരനായ ആനയാണിതെന്ന സംശയവും നാട്ടുകാര്‍ ഉയര്‍ത്തി.

ഷോക്കേറ്റ് കുട്ടമ്പുഴയില്‍ കാട്ടാന ചെരിഞ്ഞു

ജനവാസ മേഖലയായ പ്രദേശത്ത് ആനയിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കൃഷിനാശം സംഭവിച്ചാലും നഷ്‌ടപരിഹാരം ലഭിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരേപിച്ചു. ആനയിറങ്ങാൻ സാധ്യതയുള്ളയിടങ്ങളിൽ ഫെൻസിങ് സ്ഥാപിക്കണമെന്നും, കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Intro:nullBody:

കോതമംഗലം - കോതമംഗലം കുട്ടമ്പുഴയിൽ കാട്ടു കൊമ്പന് ദാരുണാന്ത്യം; ജനവാസ മേഖലയിൽ ഇറങ്ങിയ കൊമ്പന് കൃഷിയിടത്തിലെ വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്.

കുട്ടമ്പുഴ, ആനക്കയം ഭാഗത്ത് താമസിക്കുന്ന പാലക്കുന്നേൽ ലൈക്ക് ലക്ഷമണന്റെ പുരയിടത്തിലാണ് ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ ആനയെ കണ്ടെത്തിയത്. ഏകദേശം 12 വയസ് പ്രായം തോന്നിക്കുന്ന മൊട്ടക്കൊമ്പൻ ആനയാണ് കൃഷിയിടത്തിൽ ചരിഞ്ഞത്.

രാത്രി ഒരു മണിയോടെയാണ് പുഴ വട്ടം കടന്ന് ഈ ഒറ്റയാൻ കൃഷിയിടത്തിൽ എത്തിയത്. പുരയിടത്തിലെ വാഴയും തെങ്ങും മറ്റ് കാർഷിക വിളകളും ചവിട്ടി മെതിച്ച് വൻ നാശമാണ് ഉണ്ടാക്കിയത്. ഇതിനിടയിൽ ഒരു തെങ്ങ് ആന ചവിട്ടി ഒടിച്ചപ്പോൾ വൈദ്യുതി ലൈനിലേക്ക് വീണു. വൈദ്യുതി പ്രവഹിക്കുന്ന ലൈനുകൾ ആനയുടെ ശരീരത്തിലേക്ക് പൊട്ടിവീണതാണ് ഷോക്കേൽക്കാൻ കാരണമായത്.

സംഭവമറിഞ്ഞ് വൻ ജനക്കുട്ടമാണ് തടിച്ചുകൂടിയത്. വനപാലകർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഈ ആന ഈ പ്രദേശത്ത് മിക്കവാറും എത്താറുണ്ടെന്ന് പറയപ്പെടുന്നുണ്ട്. ഈ മേഖലയിൽ രണ്ട് പേരുടെ മരണത്തിന് കാരണക്കാരനായ ആനയാണിതെന്ന സംശയവും നാട്ടുകാർ പ്രകടിപ്പിക്കുന്നുണ്ട്.

ജനവാസ കേന്ദ്രങ്ങളിൽ ആനയിറങ്ങി കൃഷി നശിപ്പിക്കുന്നത് ഇവിടെ പതിവാണ്.കൃഷി നാശം സംഭവിച്ചാലും നഷ്ടപരിഹാരം ലഭിക്കാറില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. ആനയിറങ്ങാൻ സാധ്യതയുള്ളയിടങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കണമെന്നും, കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ബൈറ്റ് - KA സിബി (നാട്ടുകാരൻ )Conclusion:etv bharat kothamangalam
Last Updated : Aug 7, 2019, 6:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.