എറണാകുളം: കൊച്ചിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. മാമംഗലത്തെ ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തിയ സംഘം പിടിയില്‍. ഇവരുടെ പക്കല്‍ നിന്നും 55 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ കസ്റ്റഡിയിലെടുത്തു.
മയക്കുമരുന്ന് വാങ്ങാനെത്തിയ നാല് പേരും വില്‍പ്പനക്കെത്തിയ നാല് പേരുമാണ് പിടിയിലായത്. ആലുവ സ്വദേശി റെച്ചു റഹ്മാൻ, മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂർ സ്വദേശി ബിബീഷ്, കണ്ണൂർ സ്വദേശി സൽമാൻ, കൊല്ലം സ്വദേശികളായ ഷിബു, ജുബൈ൪, തൻസീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തു. എക്സൈസ് എൻഫോഴ്സ്മെന്‍റും കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Also read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ