ETV Bharat / city

ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്‌ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റ് പാടില്ല

പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത് നീട്ടിവെച്ചത്

dileeps anticipatory bail plea postponed to wednesday  dileeps anticipatory bail case  dileep case  DILEEP BAIL PLEA HIGH COURT  ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്‌ചത്തേക്ക് മാറ്റി  ദിലീപിന്‍റെ ഹർജി ബുധനാഴ്‌ചത്തേക്ക് മാറ്റി  നടിയെ ആക്രമിച്ച കേസ്  ദിലീപ് കേസ്
ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്‌ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റ് പാടില്ല
author img

By

Published : Jan 27, 2022, 11:25 AM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്‌ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലെ നിർദ്ദേശത്തിന് ബുധനാഴ്‌ച വരെ പ്രാബല്യമുണ്ടാകും.

ഇതോടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ചിന് കഴിയില്ല. ഡിജിറ്റൽ തെളിവുകളുടെ ഫലം ഉൾപ്പടെ പരിശോധിക്കേണ്ടതുണ്ടന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു. അതേസമയം പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്‌തതിന്‍റെ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ ഇന്ന് തന്നെ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിക്കും.

പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ഇതിനാവശ്യമായ കൂടുതൽ തെളിവുകൾ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ ക്രൈംബ്രാഞ്ച് സാവകാശം തേടിയത്.

പഴയ ഫോണുകൾ പിടിച്ചെടുക്കാൻ പൊലീസ്

കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിന് പ്രതികളുടെ പഴയ ഫോണുകൾ പിടിച്ചെടുക്കാനുള്ള ശ്രമവും അന്വേഷണ സംഘം നടത്തുന്നുണ്ട്. പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലം ചൊവ്വാഴ്‌ച ഉച്ചയോടെ മാത്രമാണ് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതികളുടെ മൊഴി വിലയിരുത്താനും ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല.

ഈയൊരു സാഹചര്യത്തിലാണ് കേസ് മാറ്റിവെക്കണമെന്ന നിലപാട് കോടതിയിൽ സ്വീകരിച്ചത്. ശനിയാഴ്‌ച പ്രത്യേക സിറ്റിങ് നടത്തി കേസ് പരിഗണിച്ച വേളയിൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്കെതിരായ തെളിവുകൾ മുദ്രവെച്ച കവറിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച കോടതി അസ്വസ്ഥതപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ടന്ന് അഭിപ്രായപ്പെട്ടിരുന്നു.

തുടർന്നായിരുന്നു മൂന്ന് ദിവസം പ്രതികളെ ചോദ്യം ചെയ്യാൻ അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കുന്നത് പ്രതികൾ ചിന്തിക്കുക പോലും ചെയ്യരുതെന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിനിടെ ചില സാക്ഷികളുടെ മൊഴിയെടുത്തിരുന്നു.

ALSO READ: തുല്യനീതിക്കായി 'ഷീറോ'; പുതിയ കൂട്ടായ്മയുമായി ഹരിത മുൻ ഭാരവാഹികള്‍

സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ ഒന്നാം പ്രതിയാക്കി വധ ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തത്. സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് , സുഹൃത്ത് ബൈജു , അപ്പു, കണ്ടാലറിയാവുന്ന ഒരാൾ ഉൾപ്പടെ ആറ് പേർ കേസിൽ പ്രതികളാണ്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന് ദിലീപിനോടുള്ള വ്യക്തി വൈരാഗ്യമാണ് ഇത്തരമൊരു കേസ് രജിസ്റ്റർ ചെയ്യാൻ കാരണമെന്നാണ് പ്രതികളുടെ പ്രധാന വാദം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.