ETV Bharat / city

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ദിലീപ്‌

Dileep plea in high court: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി ദിലീപ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നടപടിക്രമം പാലിക്കാതെയാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്‍റെ ആരോപണം.

Dileep plea in high court  നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണം  ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ദിലീപ്‌
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ദിലീപ്‌
author img

By

Published : Feb 3, 2022, 11:25 AM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി എട്ടാം പ്രതിയും നടനുമായ ദിലീപ്. സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടാണ്‌ ദിലീപ്‌ ഹൈക്കോടതിയിൽ ഹർജി നൽകിയത്‌. നടപടിക്രമം പാലിക്കാതെയാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്‍റെ ആരോപണം.

Dileep plea in high court: വിചാരണ വൈകിപ്പിക്കുകയാണ് തുടരന്വേഷണത്തിന്‍റെ ലക്ഷൃം. വിചാരണ ഒരു മാസം നീട്ടിവച്ചത് നീതികരിക്കാനാവില്ലെന്നും വിചാരണക്കോടതിയുടെ അനുമതി ലഭിക്കും മുമ്പാണ്‌ തുടരന്വേഷണം ആരംഭിച്ചതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. വിചാരണ കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ദിലീപിന്‍റെ ആവശ്യം.

അതേസമയം തുടരന്വേഷണത്തിന് അനുമതി തേടി നേരത്തെ വിചാരണ കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിരുന്നു. എന്നാൽ തുടരന്വേഷണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

തുടരന്വേഷണം പൂർത്തിയാക്കാൻ ആറുമാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും ഒരു മാസത്തെ സമയമാണ് വിചാരണ കോടതി അനുവദിച്ചത്. ഇതിനെതിരെ ക്രൈംബ്രാഞ്ച് അപ്പീൽ നൽകാനിരിക്കെയാണ് പ്രതിയായ ദിലീപ് പുതിയ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Also Read: കല്ലമ്പലം കൊലപാതകം: അജികുമാറിനെ കൊലപ്പെടുത്തിയത് ബിനു രാജ് ഒറ്റയ്‌ക്കെന്ന് പൊലീസ്

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.