എറണാകുളം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 2,081 ഗ്രാം സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തെന്നല സ്വദേശി ഷഫീക്ക്, പള്ളി മണിയില്‍ മഹാദേവൻ, ചേലക്കര സ്വദേശി റഷീദ എന്നിവരാണ് കസ്റ്റംസിന്‍റെ പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്‌ചയും കൊച്ചി വിമാനത്താവളത്തിൽ സ്വര്‍ണം പിടികൂടിയിരുന്നു. ഡിആർഐ നടത്തിയ പരിശോധനയില്‍ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ഏഴ് യാത്രക്കാരില്‍ നിന്നായി ആറ് കിലോയിലധികം സ്വർണമാണ് പിടികൂടിയത്.
ഒരിടവേളയ്ക്ക് ശേഷം കൊച്ചി വഴിയുള്ള സ്വർണക്കടത്ത് സംഘം സജീവമാകുന്നതിന്‍റെ സൂചനയാണ് തുടർച്ചയായ സ്വർണവേട്ട നൽകുന്നത്. രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനകളിലാണ് കസ്റ്റംസ്, ഡിആർഐ സംഘങ്ങൾക്ക് സ്വർണം പിടികൂടാനായത്. സ്വർണക്കടത്ത് സംഘങ്ങളെ കുറിച്ച് വിശദമായ പരിശോധന നടത്താൻ ഒരുങ്ങുകയാണ് കസ്റ്റംസ്.
Also read: ഹൈടെക് വാഹന മോഷണം; ജിപിഎസ് ഘടിപ്പിച്ച് വാഹനം കടത്തുന്ന സംഘം പിടിയില്‍