ETV Bharat / city

സംസ്ഥാന സമ്മേളനം: വിവാദങ്ങളെ കൂട്ടുത്തരവാദിത്വത്തോടെ നേരിടുന്നില്ലെന്ന് വിമർശനം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന് മേലുള്ള പൊതുചർച്ചയിലാണ് വിമർശനം ഉയർന്നത്

CPM State Conference  Ernakulam CPM updates  CPM Workers loses collective responsibility  Criticism arises in CPM State Conference  വിമർശനങ്ങളെ കൂട്ടായി നേരിടുന്നില്ലെന്ന് വിമർശനം  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്  സിപിഎമ്മിന് കൂട്ടുത്തരവാദിത്വം നഷ്‌ടപ്പെടുന്നുവെന്ന് വിമർശനം
സംസ്ഥാന സമ്മേളനം: വിമർശനങ്ങളെ കൂട്ടുത്തരവാദിത്വത്തോടെ നേരിടുന്നില്ലെന്ന് വിമർശനം
author img

By

Published : Mar 2, 2022, 3:02 PM IST

എറണാകുളം: സിപിഎമ്മിനെതിരെ വലതുപക്ഷ-വർഗീയ-മുതലാളിത്ത ശക്തികളും മാധ്യമങ്ങളും ചേർന്ന് വിമർശനങ്ങളും അനാവശ്യ വിവാദങ്ങളും ഉയർത്തുന്നതായും അതിനെതിരെ പ്രതിരോധം തീർക്കുന്നതിൽ നേതാക്കൾക്ക് കൂട്ടുത്തരവാദിത്വം നഷ്‌ടപ്പെടുന്നതായും വിമർശനം. പാർട്ടിക്കെതിരെ ഉണ്ടാവുന്ന അപവാദ പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും പൊതുജനമധ്യത്തിലും നേതൃത്വം ഒരുപോലെ പ്രതിരോധിക്കേണ്ടതുണ്ട്. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന നേതാക്കൾ മാത്രമാണ് ആ ഉത്തരവാദിത്വം നിർവഹിക്കുന്നത്. എന്നാൽ അത് ആ ചുരുക്കം സഖാക്കളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നല്ലെന്നുമാണ് ഉയർന്ന വിമർശനം.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന് മേലുള്ള പൊതുചർച്ചയിലാണ് വിമർശനം ഉയർന്നത്. കൂട്ടുത്തരവാദിത്വം എല്ലാവരും ഒരുമിച്ച് ഏറ്റെടുക്കണമെന്നാണ് സമ്മേളനത്തിൽ പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായ വിമർശനം. പ്രതിനിധികളുടെ ജില്ല തിരിച്ചുള്ള ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം കണ്ണൂർ ജില്ലയിൽ നിന്നുള്ള സമ്മേളന പ്രതിനിധികളെ പ്രതിനിധീകരിച്ച് പൊതുചർച്ചയിൽ പങ്കെടുത്ത ജില്ല സെക്രട്ടേറിയറ്റ് അംഗം എൻ ചന്ദ്രനാണ് വിമർശനം ഉന്നയിച്ചത്.

പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ കുടുംബത്തിനെതിരെയും മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും കുടുംബത്തിനെതിരെയും സൈബർ ഇടങ്ങളിൽ ഉൾപ്പടെ നടക്കുന്ന അപവാദ പ്രചാരണങ്ങൾ പ്രതിരോധിക്കുന്നതിലും പ്രവർത്തകരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിലും നേതാക്കൾക്കുള്ള കൂട്ടുത്തരവാദിത്വം നഷ്‌ടപ്പെടുന്നുണ്ട്. ഇത് തിരുത്തി മുന്നോട്ട് പോകാൻ തയ്യാറാവണം എന്നാണ് വിമർശനത്തിന്‍റെ ഉള്ളടക്കം. സാധാരണ രണ്ടു ദിവസമായി നടക്കാറുള്ള പൊതുചർച്ച ഒറ്റ ദിവസമായി ചുരുക്കിയ സാഹചര്യത്തിൽ പൊതു ചർച്ച ഇന്ന് (02.03.2022) തന്നെ അവസാനിക്കും.

READ MORE: സൈബർ രംഗത്തെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.