എറണാകുളം : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് ഏപ്രിൽ 18ന് സമർപ്പിക്കാൻ വിചാരണ കോടതി നിർദേശം. കേസ് പരിഗണിക്കവെ കൊച്ചിയിലെ വിചാരണ കോടതി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.
Actress attack case: സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ നടക്കുന്ന തുടരന്വേഷണം മാര്‍ച്ച് ഒന്നിനകം പൂർത്തിയാക്കണമെന്നായിരുന്നു വിചാരണക്കോടതി ആദ്യം നിർദേശിച്ചിരുന്നത്. എന്നാൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടു.
Court directed to submit investigation report: ഇതിനിടെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയ കോടതി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഏപ്രിൽ 15 വരെ സമയം അനുവദിച്ചു.
Also Read: 'അമ്മയുടെ വിയോഗത്തില്‍ നിന്നും കര കയറാന്‍ പിന്തുണക്കണം'; ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി സിദ്ധാര്‍ഥ്
ഈ സാഹചര്യത്തിൽ കേസ് വീണ്ടും പരിഗണിച്ച വിചാരണക്കോടതി അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സമയം നീട്ടി നൽകി. മാധ്യമങ്ങൾ രഹസ്യ വിചാരണാ നിർദേശം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദിലീപ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നത് കോടതി ഈ മാസം 24ലേക്ക് മാറ്റി.
അതേസമയം വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് വിചാരണാക്കോടതി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. വിചാരണ പൂർത്തിയാക്കാൻ കൂടുതല്‍ സമയം വേണമെങ്കില്‍ വിചാരണ കോടതിയാണ് ആവശ്യപ്പെടേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.