എറണാകുളം : കോൺഗ്രസ് ദേശീയപാതാ ഉപരോധത്തിനിടെ നടൻ ജോജു ജോർജിൻ്റെ കാർ തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വൈറ്റില സ്വദേശി ജോസഫിനെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്‌തത്. വാഹനത്തിന്‍റെ ഗ്ലാസ് തകർക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകനായ ഇയാളുടെ കൈക്ക് പരിക്കേറ്റിരുന്നു.
വാഹനത്തിന്‍റെ പിൻഭാഗത്തെ തകർന്ന ഗ്ലാസിൽ രക്തക്കറയുമുണ്ടായിരുന്നു. ശാസ്ത്രീയമായ പരിശോധനയിൽ ഇയാൾ തന്നെയാണ് ഗ്ലാസ് തകർത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു. നടന്‍ ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തിലും കോണ്‍ഗ്രസിന്‍റെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ടും രണ്ട് കേസുകളാണ് മരട് പൊലീസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
Also read: 'എന്നെ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ ഞാനുണ്ടാകും' ; ഫേസ്ബുക്ക് അക്കൗണ്ട് നീക്കിയതില്‍ ജോജു
കാര്‍ തകര്‍ത്ത സംഭവത്തില്‍ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പടെ കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. അനുമതിയില്ലാതെ റോഡ് ഉപരോധിച്ച കേസില്‍ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. വി.ജെ പൗലോസും കൊടിക്കുന്നില്‍ സുരേഷുമാണ് രണ്ടും മൂന്നും പ്രതികള്‍.
വി.പി സജീന്ദ്രന്‍, ദീപ്‌തി മേരി വര്‍ഗീസ്, എന്‍ വേണുഗോപാല്‍, ഡൊമിനിക് പ്രസന്‍റേഷന്‍, സേവ്യര്‍ തായങ്കരി, മുഹമ്മദ് കുട്ടി മാസ്റ്റര്‍ ഉള്‍പ്പടെ ഉപരോധത്തിന് നേതൃത്വം നല്‍കിയ 15 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ്. അതേസമയം, ജോജുവിനെതിരായ കോൺഗ്രസ് പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് നിലപാട്.