കൊച്ചി: ചൂർണിക്കര നിലംനികത്തൽ കേസിൽ അറസ്റ്റിലായ റവന്യു കമ്മീഷണറേറ്റിലെ ഓഫീസ് അറ്റൻഡന്റ് കെ. അരുൺകുമാറിനെ സസ്‌പെൻഡ് ചെയ്തു. ലാൻഡ് റവന്യു കമീഷണരാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ചൂര്‍ണിക്കര വില്ലേജിലെ 25 സെന്‍റ് നിലം നികത്തി പുരയിടമാക്കി മാറ്റാന്‍ ലാന്‍ഡ് റവന്യു കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കി അതില്‍ സീല്‍ വച്ചത് ക്ലര്‍ക്ക് അരുണായിരുന്നു. അരുൺകുമാറാണ് വ്യാജരേഖയിൽ സീൽ പതിപ്പിച്ച് നൽകിയതെന്ന് ഇടനിലക്കാരന്‍ അബു മൊഴി നൽകിയിരുന്നു.
തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ റവന്യു മന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ പേഴ്സ്ണല്‍ സ്റ്റാഫ് അംഗമായിരുന്നു അരുൺ. പിന്നീട് സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് അരുണിനെ പുറത്താക്കുകയായിരുന്നു.