ETV Bharat / city

വെള്ളമെത്താതെ പാടങ്ങള്‍ നശിക്കുന്നു; നടപടിയെടുക്കാതെ അധികൃതര്‍

മോട്ടര്‍ പ്രവര്‍ത്തിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇത് പരിഹരിക്കാൻ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

author img

By

Published : Nov 18, 2020, 12:20 AM IST

cheranellur water issue  ചേരാനെല്ലൂര്‍ വാര്‍ത്തകള്‍  ചേരാനെല്ലൂര്‍ പാടത്ത് വെള്ളമെത്തുന്നില്ല  ernakulam latest news
വെള്ളമെത്താതെ പാടങ്ങള്‍ നശിക്കുന്നു; നടപടിയെടുക്കാതെ അധികൃതര്‍

എറണാകുളം: ചേരാനല്ലൂർ മൈനർ ഇറി​ഗേഷൻ പദ്ധതിയിലൂടെ നടപ്പാക്കുന്ന പമ്പിം​ഗ് തടസപ്പെടുന്നു. ചേരാനല്ലൂർ മൈനർ ഇറി​ഗേഷൻ പ്രോജക്ടിലൂടെ 75 എച്ച്‌പിയുടെ മൂന്ന് മോട്ടറുകൾ നടപ്പാക്കാൻ അനുമതി ലഭിച്ചിരുന്നെങ്കിലും അതിൽ പ്രവർത്തനയോ​ഗ്യമായ ഒരു മോട്ടോർ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാൽ പത്ത് കിലോമീറ്റര്‍ ദൈർ​ഘ്യമുള്ള കനാലിൽ അഞ്ച് കിലോമീറ്റര്‍ പോലും എത്തുന്നില്ല.

ഈ വെള്ളം പ്രതീക്ഷിച്ച കൃഷിക്കാർ ഇന്ന് വളരെയേറെ പ്രതിസന്ധി നേരിടുകയാണ്. സെപ്റ്റംബർ മാസം പകുതിയോ‍ടെ മോട്ടോറുകൾ ഇറക്കിവെച്ച് പമ്പിം​ഗ് നടത്താൻ പാടശേഖരസമിതി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അറ്റകുറ്റപണികൾ നടത്താതെ മോട്ടോർ ഇറക്കിവെച്ച് കണക്ഷൻ കൊടുക്കുന്ന നടപടിയാണ് അധികൃതരുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായതെന്ന് കർഷകസമിതി ഭാരവാഹികൾ പറയുന്നു.

ഇതുമൂലം മകുഴി ചാൽപാടം, പൂലിപ്പാടം, തോട്ടുവ പാങ്ങോല പാടം എന്നീ പാടശേഖരങ്ങളിലായി 25 ഏക്കറോളം നെൽകൃഷി വെള്ളമില്ലാതെ നശിക്കുകയാണ്. ഇത്തരത്തിലുള്ള ഉദ്യോ​ഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെയും മോട്ടറിന്‍റെ അറ്റകുറ്റപണിക്കായി അനുവദിച്ചിരിക്കുന്ന തുക പണികൾ നടത്താതെ കോൺട്രാക്ടർക്ക് നൽകുന്ന ഉദ്യോ​ഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ചേരാനല്ലൂർ കർഷകസമിതി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.