ETV Bharat / city

വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചു  car caught fire in Vyttila  മാരുതി 800 സി സി കാറിന് തീപിടിച്ചു  CC Maruti 800 Car caught fire
വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചു; ആളപായമില്ല
author img

By

Published : Jan 5, 2022, 7:26 PM IST

Updated : Jan 5, 2022, 7:40 PM IST

എറണാകുളം: കൊച്ചി വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. എരൂര്‍ സ്വദേശി മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള മാരുതി 800 സി സി കാറിനാണ് തീപിടിച്ചത്. ഇടപ്പള്ളി ഭാഗത്തു നിന്നും ചമ്പക്കര ഭാഗത്തേയ്ക്ക് പോകുന്നതിനിടെ വൈറ്റില ജംഗ്‌ഷനിൽ വെച്ചായിരുന്നു സംഭവം.

മാര്‍ട്ടിനും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് ഇരുവരും കാര്‍ നിര്‍ത്തി ഇറങ്ങിയോടുകയായിരുന്നു. കടവന്ത്രയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ കെടുത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നഗര മധ്യത്തിൽ തിരക്കേറിയ ഭാഗത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് ദീർഘനേരം ഗതാഗതം തടസപ്പെട്ടു. ഇത് നഗരത്തിൽ ഗതാഗത കുരുക്കിന് കാരണമായി.

വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

ALSO READ: Pet cat Purushu died | ബിന്ദുവിന്‍റെ പൊന്നോമന; 'പുരുഷു' യാത്രയായി

Last Updated : Jan 5, 2022, 7:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.