ETV Bharat / city

മഴപെയ്താല്‍ പുഴകടക്കുന്നത് ഭീതിയോടെ: ഇനിയും പൂർത്തിയാകാതെ ബ്ലാവന പാലം - കുട്ടമ്പുഴ

മഴ പെയ്താല്‍ കുത്തിയൊലിക്കുന്ന പുഴയിലൂടെ പ്രായമായവരും കുട്ടികളും സാഹസികമായാണ് മറുകരയെത്തുന്നത്.

ബ്ലാവന പാലം
author img

By

Published : Jul 31, 2019, 5:57 PM IST

Updated : Jul 31, 2019, 7:12 PM IST

എറണാകുളം: കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവന പാലം നിര്‍മിക്കണമെന്ന വര്‍ഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യത്തിന് നേരെ മുഖംതിരിച്ച് അധികൃതര്‍. പഞ്ചായത്തിലെ പതിനാലോളം ആദിവാസി കുടികളിലേക്കുള്ള ഏക പ്രവേശന കവാടമാണ് പൂയംകുട്ടി ബ്ലാവന പുഴ കടത്ത്. പുഴയുടെ ഇരുഭാഗവും വനംവകുപ്പിന്‍റെ കൈവശമാണ്.

മഴപെയ്താല്‍ പുഴകടക്കുന്നത് ഭീതിയോടെ: ഇനിയും പൂർത്തിയാകാതെ ബ്ലാവന പാലം

ബ്ലാവന പാലം നിര്‍മിച്ചാല്‍ കല്ലേലിമേട്, തലവച്ചുപാറ, കുഞ്ചിപ്പാറ, വാരിയം, ഉറിയംപെട്ടി, മണിക്കുടി, തേര, തുമ്പിമേട്, തുടങ്ങിയ നിരവധി സ്ഥലങ്ങളിലുള്ളവർക്ക് പ്രയോജനകരമാകും. എന്നാല്‍ പലവിധ പാരിസ്ഥിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയും മതിയായ ഫണ്ട് ലഭിക്കാത്തതുമാണ് പാലം നിർമ്മാണം വൈകുന്നത്.

മഴ പെയ്താല്‍ കുത്തിയൊലിക്കുന്ന പുഴയിലൂടെ പ്രായമായവരും കുട്ടികളും സാഹസികമായാണ് മറുകരയെത്തുന്നത്. പാലം നിർമ്മിക്കണം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും മാറി മാറി വരുന്ന സര്‍ക്കാരുകളോ പഞ്ചായത്ത് ഭരണാധികാരികളോ യാതൊരു നടപടികളും എടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Intro:Body:കോതമംഗലം:

കുട്ടംമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിലേക്ക് കടന്ന് ചെല്ലാൻ പാലമില്ല. സാഹസികമായ കെട്ടുവള്ളങ്ങളുടെ സഹായം വേണം ഊരിലെ മക്കൾക്ക് മറുകരയിൽ എത്താൻ.

14 ഓളം ആദിവാസി കുടി കളിലേക്കുള്ള ഏക പ്രവേശന കവാടമാണ് കുട്ടംമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി ബ്ലാവന പുഴ കടത്ത്. വർഷകാലത്ത് മല മക്കളെ ഊരുകരകളിലാക്കുന്ന ബ്ലാവന കടത്തിൽ സ്ഥിരമായ പാലം വേണമെന്ന ആദിവാസികളുടെ ആവശ്യത്തിന് 50 വർഷത്തെ പഴക്കമുണ്ട്. ഇരുകരകളും വനംവകുപ്പിന്റെ കൈവശമായതിനാലും, പാരിസ്ഥിതിക പ്രശ്നങ്ങൾ, മൈനിങ് ആന്റ് ജിയോളജി, എന്നിവയുടെ പഠനം, ഫണ്ട് എന്നിവയൊക്കെ തടസങ്ങളായി മുന്നിലുണ്ട്.

കല്ലേലിമേട്, തലവച്ചുപാറ, കുഞ്ചിപ്പാറ, വാരിയം, ഉറിയംപെട്ടി, മണിക്കുടി, തേര, തുമ്പിമേട്, തുടങ്ങിയ നിരവധി സ്ഥലങ്ങളിലുള്ളവർക്ക് പ്രയോജനമാണീ പാലം.

ആദിവാസികൾക്കായുള്ള കോടികളുടെ ഫണ്ടുകൾ ഉദ്യോഗസ്ഥരുടെ കീശകളിൽ താഴുമ്പോൾ മിക്ക ഊരുകളിലേക്കും വഴി, വെളിച്ചം, വെള്ളം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയൊന്നും എത്തിയിട്ടില്ല. പാലത്തിനായി പേരിൽ മാറി വരുന്ന സർക്കാരും, പഞ്ചായത്ത് ഭരണസമിതികളും യാതൊന്നും ചെയ്യുന്നില്ല.

കനത്ത മഴ പെയ്താൽ കുത്തിയൊലിക്കുന്ന ഒഴുക്കിൽ പ്രായമായവരും, കുട്ടികളും മറുകര കടക്കുന്നത് സാഹസികമായിട്ടാണ്.

ബൈറ്റ് - മുരളി കുട്ടംമ്പുഴ (സാമുഹൃപ്രവർത്തകൻ)Conclusion:etv bharat kothamangalam
Last Updated : Jul 31, 2019, 7:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.