എറണാകുളം: ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിടുതൽ ഹർജി തള്ളിയ വിചാരണ കോടതി വിധിക്കെതിരെ ഫ്രാങ്കോ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. രഹസ്യ മൊഴികളും തെളിവുകളും ബിഷപ്പിന് എതിരാണ്. കേസ് നീട്ടികൊണ്ടു പോകാനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. തെളിവുകളില്ലെന്ന ബിഷപ്പിന്‍റെ വാദം തെറ്റാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.ഈ കേസിൽ വിശദമായ വാദം കേൾക്കാൻ കേസ് ജൂൺ ഇരുപത്തിയാറിലേക്ക് മാറ്റി. പരാതിക്കാരിയായ കന്യാസ്ത്രീയും കേസിൽ കക്ഷി ചേരാൻ കോടതിയിൽ അപേക്ഷ നൽകി.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയില്‍ - ഫ്രാങ്കോ മുളയ്ക്കല്‍
കേസിൽ വിശദമായ വാദം കേൾക്കാൻ കേസ് ജൂൺ ഇരുപത്തിയാറിലേക്ക് മാറ്റി. പരാതിക്കാരിയായ കന്യാസ്ത്രീയും കേസിൽ കക്ഷി ചേരാൻ കോടതിയിൽ അപേക്ഷ നൽകി.
![ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയില്‍ bishop franco case in high court bishop franco case bishop franco ബലാത്സംഗ കേസ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7640881-thumbnail-3x2-mala.jpg?imwidth=3840)