ETV Bharat / city

ബലിപെരുന്നാള്‍ സന്തോഷത്തില്‍ വിശ്വാസികൾ - ബക്രീദ് വാർത്തകള്‍

കൊവിഡ് സാഹചര്യത്തിൽ ഇത്തവണയും ആഘോഷങ്ങളെല്ലാം വിശ്വാസികൾ വീടുകളിലൊതുക്കുകയാണ്.

bakrid celebration in kerala  bakrid celebration news  ബക്രീദ് വാർത്തകള്‍  ബലിപെരുന്നാള്‍ വാർത്തകള്‍
ബലിപെരുന്നാള്‍
author img

By

Published : Jul 21, 2021, 8:31 AM IST

Updated : Jul 21, 2021, 9:49 AM IST

എറണാകുളം : കേരളത്തിൽ ഇസ്‌ലാം മതവിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ 40 പേർക്ക് മാത്രമാണ് പള്ളികളിൽ പെരുന്നാൾ നമസ്ക്കാരത്തിന് അനുമതി നൽകിയത്.

ബലിപെരുന്നാള്‍ സന്തോഷത്തില്‍ വിശ്വാസികൾ

ഇതോടെ ഭൂരിഭാഗം വിശ്വാസികളും സ്വന്തം വീടുകളിൽ തന്നെയാണ് പെരുന്നാൾ നമസ്‌കാരം നിർവ്വഹിച്ചത്. ബലിപെരുന്നാൾ ദിനത്തിലെ പ്രധാന ചടങ്ങായ ബലികർമവും നിയന്ത്രണങ്ങൾ പാലിച്ച് പരിമിതമായാണ് സംഘടിപ്പിച്ചിട്ടുള്ളത്.

കൊവിഡ് സാഹചര്യത്തിൽ ഇത്തവണയും ആഘോഷങ്ങളെല്ലാം വിശ്വാസികൾ വീടുകളിലൊതുക്കുകയാണ്. വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്ന അവസരം കൂടിയാണ് പെരുന്നാൾ ദിനം. നിലവിലെ സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയാണ് വിശ്വാസികൾ ആശംസകൾ കൈമാറുന്നത്.

സർക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിർദേശങ്ങൾ പൂർണമായും പാലിച്ചാണ് ഇത്തവണയും ബലിപെരുന്നാൾ ആഘോഷമെന്ന് എറണാകുളം തോട്ടത്തുംപടി ജുമാ മസ്ജിദ് ഇമാം അബ്ദുസലാം സഖാഫി പറഞ്ഞു.

ആഘോഷങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്

ബലി പെരുന്നാളിന്‍റെ സന്ദേശം ത്യാഗവും സൃഷ്‌ടാവിന് വേണ്ടിയുള്ള സമർപ്പണവുമാണ്. കൊവിഡ് ഭീതിയൊഴിയാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിച്ചു മാത്രമായിരിക്കണം വിശ്വാസികളുടെ ആഘോഷമെന്നും അബ്ദുസലാം സഖാഫി ഓർമിപ്പിച്ചു.

ഹസ്റത്ത് ഇബ്രാഹിം നബിയുടെയും കുടുംബത്തിന്‍റെയും ത്യാഗത്തെ അനുസ്മരിച്ചാണ് ആണ്ടുതോറും വിശ്വാസികൾ ഈദുല്‍ അള്ഹ ആഘോഷിക്കുന്നത്.

ഓർമിക്കപ്പെടുന്ന ത്യാഗവും സമർപ്പണവും

ത്യാഗവും സമർപ്പണവുമായിരുന്നു ഇബ്രാഹിം നബിയുടെ ജീവിത മുഖമുദ്ര. ദീർഘകാലത്തെ പ്രാർഥനകൾക്കൊടുവിലാണ് ജീവിത സായാഹ്നത്തിൽ ഹസ്റത്ത് ഇബ്രാഹിം നബിക്ക് സന്താന സൗഭാഗ്യം ലഭിക്കുന്നത്. തുടർന്നുള്ള ജീവിതത്തിലും നിരവധി പ്രതിസന്ധികളെ സന്തോഷത്തോടെ സ്വീകരിച്ചായിരുന്നു ഇബ്രാഹിം നബിയുടെ ജീവിതം.

സൃഷ്‌ടാവിന്‍റെ പ്രീതിക്കായി പുത്രൻ ഇസ്‌മായിലിനെ ബലി നൽകാനുള്ള കൽപനയുണ്ടായപ്പോൾ അതിനും അദ്ദേഹം സന്നദ്ധനായി.

എന്നാൽ ഇബ്രാഹിം നബിയുടെ സമർപ്പണത്തെ അംഗീകരിക്കുകയും പുത്രന് പകരം ആടിനെ ബലിയർപ്പിക്കാനുള്ള കൽപനയുണ്ടാവുകയും ചെയ്‌തു. ഇവിടെ സ്വന്തം താൽപര്യങ്ങളെയും ശാരീരിക ഇച്ഛകളെയും ബലി നൽകാൻ തയ്യാറായ പ്രവാചകന്‍റെയും കുടുംബത്തിന്‍റെയും ജീവിതമാണ് അനുസ്‌മരിക്കപ്പെടുന്നത്.

മറ്റൊരർഥത്തിൽ ഹജ്ജും ഹജ്ജ് പെരുന്നാൾ ആഘോഷവും ശാരീരിക ഇച്ഛകളെ അതിജയിച്ചവന്‍റെ ജയഭേരി കൂടിയാണ്. സ്വന്തം താൽപര്യങ്ങളെ അവഗണിച്ച് നന്മ നിറഞ്ഞ ജീവിതം നയിക്കാനുള്ള ഓർമപ്പെടുത്തൽ കൂടിയാണ് വിശ്വാസിക്ക് ബലി പെരുന്നാൾ.

also read : ബലി പെരുന്നാള്‍: ഇളവ് നല്‍കിയതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Last Updated : Jul 21, 2021, 9:49 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.