ETV Bharat / city

ആഷിലിന്‍റെ മരണം; എങ്ങുമെത്താതെ ക്രൈംബ്രാഞ്ച് അന്വേഷണം

പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് ഭരിക്കുന്ന പാർട്ടിയുമായി ബന്ധമുണ്ടെന്നും അതിനാലാണ് ക്രൈബ്രാഞ്ച് അന്വേഷണം മുന്നോട്ട് പോകാത്തതെന്നും ആഷിലിന്‍റെ പിതാവ് സജി ജോസഫ് ആരോപിച്ചു

author img

By

Published : Nov 5, 2019, 12:35 AM IST

Updated : Nov 5, 2019, 2:35 AM IST

ആഷിലിന്‍റെ മരണം

എറണാകുളം: ഒരു വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ചേരാനെല്ലൂർ സ്വദേശി ആഷിൽ സജിയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല. കഴിഞ്ഞ വര്‍ഷം ജൂലൈ ഏഴിനാണ് ആഷില്‍ സജിയെ ചിറ്റൂര്‍ അമ്പലക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകന്‍റെ മരണത്തില്‍ അസ്വഭാവികത ഉണ്ടെന്നാരോപിച്ച് ആഷിലിന്‍റെ മതാപിതാക്കള്‍ ചേരാനെല്ലൂര്‍ പൊലീസില്‍ പരാതിപെട്ടെങ്കിലും പരിഗണിച്ചില്ലെന്നാണ് ആരോപണം. തുടര്‍ന്ന് ഐ.ജി വിജയ് സാഖറക്ക് ആഷിലിന്‍റെ പിതാവ് സജി നല്‍കിയ പരാതിയെ തുര്‍ന്ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

ആഷിലിന്‍റെ മരണം; എങ്ങുമെത്താതെ ക്രൈംബ്രാഞ്ച് അന്വേഷണം
നീന്തല്‍ അറിയാമായിരുന്ന ആഷില്‍ മുങ്ങി മരിക്കാന്‍ സാധ്യതയില്ല. മകനെ കൊലപ്പെടുത്തിയതാണെന്ന് ആഷിലിന്‍റെ മതാവ് ആഗിനസ് ഇ.ടി.വി ഭാരതിനോട് പറഞ്ഞു. മകന്‍ പഠിച്ചിരുന്ന സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മയക്ക്‌മരുന്ന് ഉപയോഗിക്കുന്നതിനെതിരെ ആഷില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ പ്രതികാരമായി ആസൂത്രിതമായി കൊലപ്പെടുത്തി കുളത്തിൽ ഇട്ടതാണെന്നാണ് കരുതുന്നത്. മകൻ ധരിച്ചിരുന്ന ചെരിപ്പ്, മാല, മോതിരം എന്നിവ ഇതുവരെയും കണ്ടെത്തിയിട്ടില്ല. മകന്‍റെ മരണത്തിന്ന് ഉത്തരവാദിയെന്ന് സംശയിക്കുന്നവരുടെ പേരുകൾ പൊലീസിനും ക്രൈംബ്രാഞ്ചിനും നൽകിയിട്ടുണ്ട്. അവരെ ഇതുവരെ ചോദ്യം ചെയ്‌തിട്ടില്ല. കേസിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് നിരവധി ഭീഷണി കോളുകൾ ലഭിക്കുന്നതായും ആഷിലിന്‍റെ മാതാവ് വെളിപ്പെടുത്തി.

പ്രതികളെന്ന് സംശയിക്കുന്നവർക്ക് ഭരിക്കുന്ന പാർട്ടിയുമായി ബന്ധമുണ്ടെന്നും അതിനാലാണ് ക്രൈബ്രാഞ്ച് അന്വേഷണം മുന്നോട്ട് പോകാത്തതെന്നും ആഷിലിന്‍റെ പിതാവ് സജി ജോസഫ് ആരോപിച്ചു. ആഷിൽ പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും മകന്‍റെ മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങള്‍ അറിയാമെന്ന് സംശയിക്കുന്നു. രാഷ്ട്രീയ സ്വാധീനത്താൽ പ്രതികൾ കേസ് ഒതുക്കി തീർക്കുകയാണെന്നും ആഷിലിന്‍റെ മാതാപിതാക്കൾ ആരോപിച്ചു.

Intro:Body:Exclusive

ഒരു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മുങ്ങിമരിച്ച എറണാകുളം ചേരനെല്ലൂർ സ്വദേശി ആശിൽ സജിയെന്ന പതിനഞ്ചകാരന്റെ മരണം ക്രൈംബ്രാഞ്ച്അന്വേഷണം എങ്ങുമെത്തിയല്ല. മകന്റെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് പറയുകയാണ് ആഷിലിന്റെ മാതാപിതാക്കൾ. രാഷ്ട്രീയ സ്വാധീനത്താൽ പ്രതികൾ കേസ് ഒതുക്കി തീർക്കുകയാണെന്നും ആഷിലിന്റെ മാതാപിതാക്കൾ ആരോപിക്കുന്നു.

കഴിഞ്ഞ വർഷം ജൂലൈ ഏഴിനാണ് ആഷിൽ സജിയെ ചിറ്റൂർ അമ്പല കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്റെ തലേ ദിവസം കൂട്ടുകാർ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടുപോയ ആഷിൽ പിന്നീട് വീട്ടിലേക്ക് തിരിച്ച് വന്നില്ല. അന്ന് തന്നെ മകന്റെ മരണത്തിൽ അസ്വാഭാവികതയുള്ളതായി മാതാപിതാക്കൾ പരാതി പെട്ടെങ്കിലും, ആദ്യം കേസ് അന്വേഷിച്ച ചേരനെല്ലൂർ പോലീസ് അത് പരിഗണിച്ചില്ല. മുങ്ങിമരണമെന്നായിരുന്നു അവരുടെ കണ്ടെത്തൽ . അന്ന് മധ്യമേഖല ഐ.ജിയായിരുന്ന വിജയ് സാഖറയ്ക്ക് ആഷിലിന്റെ പിതാവ് സജി പരാതി നൽകിയതിനെ തുടർന്നാണ് കേസ് ക്രൈബ്രാഞ്ചിന് കൈമാറിയത്. പിന്നിടങ്ങോട്ട് അന്വേഷണത്തിൽ യാതൊരു പുരോഗതിയുമുണ്ടായില്ല. നീന്തലിൽ നല്ല വൈദഗ്ദ്യമുള്ള മകൻ മുങ്ങിമരിക്കില്ലന്നും കൊലപാതകമാണെന്ന് ഉറച്ച് വിശ്വസിക്കുന്നതായും ആഷിലിന്റെ അമ്മ ആഗിനസ് ഇ.ടി.വി. ഭാരതിനോട് പറഞ്ഞു (ബൈറ്റ്)

മകൻ പഠിച്ചിരുന്ന സ്കൂളിലെ വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെതിരെ അവൻ പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതികാരമായി ആസൂത്രിതമായി കൊലപ്പെടുത്തി കുളത്തിൽ ഇട്ടതാണെന്നാണ് കരുതുന്നത്. മകൻ ധരിച്ചിരുന്ന ചെരിപ്പ്, മാല, മോതിരം എന്നിവ ഇതുവരെയും കണ്ടെത്തിയിട്ടില്ല. മകന്റെ മരണത്തിനുത്തരവാദിയെന്ന് സംശയിക്കുന്നവരുടെ പേരുകൾ പോലീസിനും ക്രൈംബ്രാഞ്ചിനും നൽകിയിട്ടും അവരെ ചോദ്യം ചെയ്തിട്ടില്ല. കേസിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് നിരവധി ഭീഷണി ഫോൺ കോളുകൾ ലഭിക്കുന്നതായും ആഷിലിന്റെ അമ്മ വെളിപ്പെടുത്തി. (Byte)
അഞ്ച് വർഷം കൊണ്ട് താൻ ജോലിക്ക് പോയി അമ്മയുടെ കഷ്ടപാടുകൾ മാറ്റുമെന്ന് പറഞ്ഞിരുന്ന മകൻ നഷ്ട്ടമായ വേദനയിലാണ് അവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. പ്രതികളെന്ന് സംശയിക്കുനവർക്ക് ഭരിക്കുന്ന പാർട്ടിയുമായി ബന്ധമുണ്ട്. അതിനാലാണ് ക്രൈബ്രാഞ്ച് അന്വേഷണം മുന്നോട്ട് പോകാത്തതെന്ന് ആഷിലിന്റെ പിതാവ് സജി ജോസഫ് ആരോപിച്ചു.(Byte)

ആഷിൽ പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കുമൊക്കെ മകന്റെ മരണത്തെ കുറിച്ച് കൂടുതൽ അറിയാമെന്ന് സംശയിക്കുന്നതായും സജി ജോസഫ് പറഞ്ഞു. മകൻ നഷ്ടപെട്ട ഈ പാവപ്പെട്ട മനുഷ്യർക്ക് നീതി ലഭിക്കണമെന്നും ഇവർക്ക് നിയമ സഹായം നൽകുമെന്നും തുടക്കം മുതൽ ഈ കേസുമായി ബന്ധപെട്ട് പ്രവർത്തിക്കുന്ന പൊതു പ്രവർത്തകനായ ജോൺ ജേക്കബ് അറിയിച്ചു

Etv Bharat
KochiConclusion:
Last Updated : Nov 5, 2019, 2:35 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.