തിരുവനന്തപുരം : ദത്ത് വിവാദത്തില്‍ മന്ത്രി സജി ചെറിയാന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് പരാതി നല്‍കി അനുപമ. വിവാദത്തില്‍ അനുപമയുടെ അച്ഛനെ പിന്തുണച്ചുള്ള പരാമര്‍ശമാണ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന്‍ നടത്തിയത്. കുഞ്ഞിനെ അനുപമയ്ക്ക് ലഭിക്കണമെന്നാണ് സര്‍ക്കര്‍ നിലപാടെന്ന് വ്യക്തമാക്കിയ മന്ത്രി രൂക്ഷമായ പ്രതികരണമാണ് നടത്തിയത്.
ഇല്ലാക്കഥകള്‍ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്‍റെ അവകാശമാണെന്നും അനുപമ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ട് സുഹൃത്തിന്‍റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയെ ഉണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്‌ത അച്ഛന്‍ ജയിലേക്ക് പോവുക. ആ കുട്ടിക്ക് അതിന്‍റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്‍റെയും അമ്മയുടെയും മനോനില മനസിലാക്കണം. എനിക്കും മൂന്ന് പെണ്‍കുട്ടികളായത് കൊണ്ടാണ് പറയുന്നതെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.
also read: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു ; പുറത്തേക്ക് ഒഴുകുന്നത് 2,974 ഘനയടി ജലം
പഠിപ്പിച്ചുവളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞുപോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്‌നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണ് പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടുമൂന്ന് കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നത്. അനുപമയുടെയും അജിത്തിന്‍റെയും പേര് പറയാതെയായിരുന്നു മന്ത്രിയുടെ ആക്ഷേപം. ഈ പരാമര്‍ശത്തിനെതിരയാണ് അനുപമയും അജിത്തും പേരൂര്‍ക്കടയില്‍ പരാതി നല്‍കിയത്.