ETV Bharat / city

ലഹരിവിരുദ്ധ ക്യാമ്പയിന് ഇന്ന് തുടക്കം

ഞായറാഴ്‌ച വൈകുന്നേരം നാലിന് കൊച്ചി ഇന്ധിരാ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പരിപാടിയുടെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

'നാളത്തെ കേരളം ലഹരിമുക്ത നവകേരളം'
author img

By

Published : Nov 17, 2019, 11:20 AM IST

എറണാകുളം: 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' എന്ന സന്ദേശം ഉയര്‍ത്തി 90 ദിന തീവ്രയത്ന ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ച് എക്സൈസ് വകുപ്പ്. സംസ്ഥാന ലഹരി വര്‍ജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തിലാണ് ബോധവല്‍കരണം നടത്തുന്നത്. ഇന്ന് വൈകുനേരം നാലിന് കൊച്ചി ഇന്ധിരാ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പരിപാടിയുടെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, തൊളിലാളികള്‍, ഗ്രന്ഥശാലകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബുകള്‍ തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെയാകും പരിപാടി സംഘടിപ്പിക്കുക. ബോധവല്‍കരണ പരിപാടികള്‍ക്കു പുറമേ വാര്‍ഡുകള്‍തോറും വിമുക്തി സേനയുടെ രൂപീകരണം, കൗണ്‍സിലിങ് സെന്‍ററുകളുടേയും ഡി-അഡിക്ഷന്‍ സെന്‍ററുകളുടേയും ശാക്തീകരണം എന്നിവയും തീവ്രയത്ന പരിപാടിയുടെ ഭാഗമായി നടക്കും. ചടങ്ങില്‍ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്‌ണന്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, കൊച്ചി മേയര്‍ സൗമിനി ജെയിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

Intro:Body:'നാളത്തെ കേരളം ലഹരിമുക്ത നവകേരളം'
90 ദിന തീവ്രയത്ന പരിപാടിയുടെ
സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ നിര്‍വഹിക്കും

സംസ്ഥാന ലഹരി വര്‍ജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തിലാണ് എക്സൈസ് വകുപ്പ് 90 ദിന തീവ്രയത്ന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും കലായലയങ്ങളിലേയും വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഓഫിസുകളിലേയും തൊഴില്‍ ശാലകളിലേയും ജീവനക്കാര്‍, തൊഴിലാളികള്‍, ഗ്രന്ഥശാലകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബുകള്‍ എന്നിവരെ കൂട്ടിയോജിപ്പിച്ചാണ് 90 ദിന തീവ്രയത്ന പരിപാടി വിജയിപ്പിക്കുക. ബോധവത്കരണ പരിപാടികള്‍ക്കു പുറമേ വാര്‍ഡുകള്‍തോറും വിമുക്തി സേനയുടെ രൂപീകരണം, കൗണ്‍സിലിങ് സെന്ററുകളുടേയും ഡി-അഡിക്ഷന്‍ സെന്ററുകളുടേയും ശാക്തീകരണം എന്നിവയും തീവ്രയത്ന പരിപാടിയുടെ ഭാഗമായി നടക്കും.
ഉദ്ഘാടന ചടങ്ങില്‍ തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തും. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കടവന്ത്ര ഇന്ധിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വൈകുന്നേരം നാല് മണി മുതലാണ് പരിപാടികൾ നടക്കുക.

Etv Bharat
Kochi
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.