ETV Bharat / city

ആന്തൂര്‍ കേസ്; നഗരസഭയെ പിന്തുണച്ച് സർക്കാറിന്‍റെ സത്യവാങ്മൂലം

author img

By

Published : Jul 18, 2019, 1:54 PM IST

Updated : Jul 18, 2019, 4:06 PM IST

നഗരസഭക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ

ആന്തൂര്‍ കേസ്; നഗരസഭയെ പിന്തുണച്ച് സർക്കാറിന്‍റെ സത്യവാങ്മൂലം

കൊച്ചി: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭയെ പിന്തുണച്ച് സർക്കാർ ഹൈക്കോടതിയിൽ. നഗരസഭക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു. കൺവെൻഷൻ സെന്‍റര്‍ നിർമാണത്തിൽ സാജന് വീഴ്ച പറ്റി. കോൺക്രീറ്റ് തൂണുകൾക്ക് പകരം ഉരുക്ക് ഷീറ്റുകൾ ഉപയോഗിച്ചാണ് നിർമാണം നടത്തിയതെന്നും സർക്കാർ കുറ്റപ്പെടുത്തുന്നു. അംഗീകൃത ബിൽഡിംഗ് പെർമിറ്റിന് വിരുദ്ധമായാണ് നിർമാണം നടന്നതെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഇക്കാരണങ്ങളാലാണ് പെർമിറ്റ് നൽകാതിരുന്നത്. വിജിലൻസിന്‍റെ സംയുക്ത പരിശോധനയിലും ഇക്കാര്യം ബോധ്യമായതാണ്. കെട്ടിട നിർമാണ ചട്ടം ലംഘിച്ചതിനാലാണ് കൺവെൻഷൻ സെന്‍ററിന് അനുമതി നൽകാത്തതെന്നും ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലമായതിനാൽ നഗരസഭ ജാഗ്രത പാലിച്ചുവെന്നും സർക്കാർ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി.

ആന്തൂർ ആത്മഹത്യ വിവാദത്തിൽ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കി ഭരണപക്ഷത്ത് നിന്നും നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. പി കെ ശ്യാമളയ്‌ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. സാജന്‍റെ കൺവെൻഷൻ സെന്‍ററിന് പ്രവർത്തനാനുമതി നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയിൽ സർക്കാർ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.

Intro:Body:ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭയെ പിന്തുണച്ച് സർക്കാർ ഹൈക്കോടതിയിൽ. നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു. വിജിലൻസിന്റെ സംയുക്ത പരിശോധനയിലും വീഴ്ച കണ്ടെത്തിയെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

കൺവെൻഷൻ സെന്റർ നിർമാണത്തിൽ സാജന് വീഴ്ച പറ്റിയെന്നും അംഗീകൃത ബിൽഡിംഗ് പെർമിറ്റിന് വിരുദ്ധമായാണ് നിർമാണം നടന്നതെന്നും സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. നിർമാണത്തിൽ വീഴ്ച കണ്ടെത്തിയിരുന്നു. അക്കാരണത്താലാണ് പെർമിറ്റ് നൽകാതിരുന്നത്. വിജിലൻസിന്റെ സംയുക്ത പരിശോധനയിലും വീഴ്ച കണ്ടെത്തിയെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചതിനാൽ ആണ് സാജന്റെ കൺവെൻഷൻ സെന്ററിനു അനുമതി നൽകാത്തതെന്ന് സർക്കാർ വ്യക്തമാക്കുന്നു. കോൺക്രീറ്റ് തൂണുകൾക്ക് പകരം ഉരുക്കു സീറ്റുകൾ ഉപയോഗിച്ചാണ് നിർമാണം നടത്തിയത് എന്ന് സർക്കാർ കുറ്റപ്പെടുത്തുന്നു. ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലമായതിനാൽ നഗരസഭ ജാഗ്രത പാലിച്ചു എന്നും സർക്കാർ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി.

ആന്തൂർ ആത്മഹത്യ വിവാദത്തിൽ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കി ഭരണപക്ഷത്തു നിന്നും നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. പി കെ ശ്യാമളയ്‌ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. സാജന്റെ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയിൽ സർക്കാർ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.

ETV Bharat
KochiConclusion:
Last Updated : Jul 18, 2019, 4:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.