ETV Bharat / city

തെരുവ് നായ ശല്യം നേരിടാൻ സേനയുമായി എഐവൈഎഫ് - ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തുന്നതിനായി ട്രെയിനിംഗ് ലഭിച്ച ഭഗത് സിംഗ് യൂത്ത് ഫോഴ്‌സിന്‍റെ നേതൃത്വത്തിൽ തെരുവുനായകളെ വന്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വോളണ്ടിയർ സേന രംഗത്തിറങ്ങും.

AIYF on dog attack and bharat jodo yathra  AIYF on dog attack  bharat jodo yathra  AIYF  dog attack in kerala  തെരുവ് നായ ശല്യം  തെരുവ് നായ ശല്യം കേരളം  എഐവൈഎഫ്  തെരുവുനായ വന്ധീകരണം  പേവിഷബാധക്കെതിരായ വാക്‌സിൻ  വാക്‌സിൻ എടുത്തവർക്ക് വൈറസ് ബാധ  എഐവൈഎഫ് ഭാരവാഹി  എഐവൈഎഫ് സംസ്ഥാന ഭാരവാഹി  ഭരണാനുകൂല യുവജന സംഘടന  ഗവർണർക്കെതിരെ വിമർശനവുമായി എഐവൈഎഫ്  ഭാരത് ജോഡോ യാത്ര  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  സന്നദ്ധ സേവന പ്രവർത്തനങ്ങൾ
തെരുവ് നായ ശല്യം നേരിടാൻ വളണ്ടിയർ സേനയുമായി എഐവൈഎഫ്: ഗവർണർക്കെതിരെ വിമർശനം ഉന്നയിച്ച് എഐവൈഎഫ്: ഭാരത് ജോഡോ യാത്ര രാജ്യത്ത് ബിജെപി വിരുദ്ധ പോരാട്ടങ്ങൾ ഭിന്നിപ്പിക്കാനോ എന്നും എഐവൈഎഫ്
author img

By

Published : Sep 13, 2022, 7:46 PM IST

എറണാകുളം: സംസ്ഥാനത്ത് വർധിച്ചുവരുന്ന തെരുവ് നായ ശല്യം നേരിടാൻ വോളണ്ടിയർ സേന രംഗത്തിറങ്ങുമെന്ന് എഐവൈഎഫ് സംസ്ഥാന ഭാരവാഹികൾ. സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തുന്നതിനായി രൂപീകരിച്ച ട്രെയിനിംഗ് ലഭിച്ച ഭഗത് സിംഗ് യൂത്ത് ഫോഴ്‌സിന്‍റെ നേതൃത്വത്തിലാണ് തെരുവുനായകളെ വന്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവുക. വന്ധീകരണത്തിലെ അപാകതകൾ സംബന്ധിച്ച് പരാതികൾ ഉയർന്നു വരുന്ന സാഹചര്യം പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

എഐവൈഎഫ് സംസ്ഥാന ഭാരവാഹികൾ മാധ്യമങ്ങളോട്

പേവിഷബാധക്കെതിരായ വാക്‌സിന്‍റെ ഗുണനിലവാരം സംബന്ധിച്ച് പരിശോധന നടത്തണം. വാക്‌സിൻ എടുത്തവർക്കും വൈറസ് ബാധ ഉണ്ടാക്കുന്ന സാഹചര്യത്തിൽ വാക്‌സിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിനും മികച്ച വാക്‌സിൻ ഉറപ്പ് വരുത്തുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരണക്കണമെന്നും ഭരണാനുകൂല യുവജന സംഘടനയായ എഐവൈഎഫ് ആവശ്യപ്പെട്ടു.

ഗവർണർക്കെതിരെ വിമർശനവുമായി എഐവൈഎഫ്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പദവിയുടെ മഹത്വം പാലിക്കണമെന്നും ബിജെപി യുടെ കൈയിലെ പാവയായി അദ്ദേഹം മാറിയിരിക്കുകയാണെന്നും എഐവൈഎഫ് സംസ്ഥാന ഭാരവാഹികൾ ആരോപിച്ചു . സർക്കാരിന്‍റെ നയങ്ങൾക്കെതിരായി നിരന്തരം പ്രസ്‌താവനകൾ ഇറക്കി വാർത്തകളിൽ ഇടംപിടിക്കുന്നതിനായി ശ്രമിക്കുകയാണ് ഗവർണർ. ഇത്തരം നിലപാട് തുടരുകയാണെങ്കിൽ ഗവർണർ പദവി രാജിവെച്ച് ബിജെപിയുടെ കേരള ഘടകത്തിന്‍റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് എഐവൈഎഫ് സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.

രാജ്യത്ത് ബിജെപി വിരുദ്ധ പോരാട്ടങ്ങൾ ഭിന്നിപ്പിക്കാനാണോ ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം: ചോദ്യവുമായി എഐവൈഎഫ്

12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തുന്ന യാത്ര കേരളത്തിൽ പതിനെട്ട് ദിവസം സഞ്ചരിക്കുന്നത് എന്തിനാണെന്ന് എഐവൈഎഫ്. ബിജെപിക്ക് ശക്തിയില്ലാത്ത സംസ്ഥാനങ്ങളിലൂടെയാണ് ബഹുഭൂരിപക്ഷം ദിവസങ്ങളിലും യാത്ര. ബിജെപി ശക്തിയുള്ള സംസ്ഥാനങ്ങളിൽ കടന്നു ചെല്ലാതെ ബിജെപി വിരുദ്ധ പോരാട്ടം എന്ന പേരിൽ രാഹുൽ ഗാന്ധി എന്ത് സന്ദേശമാണ് നൽകുന്നതെന്നായിരുന്നു എഐവൈഎഫിന്‍റെ വിമർശനം .

ബിജെപിക്ക് എതിരായ പ്രതിപക്ഷ പാർട്ടികളുടെ യോജിച്ച സമരനിര ഉയർന്നു വരേണ്ട സാഹചര്യത്തിൽ രാഹുൽഗാന്ധിയും കോൺഗ്രസ് നടത്തുന്ന ഇത്തരം നീക്കങ്ങൾ പ്രത്യക്ഷത്തിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് എഐവൈഎഫ് ചൂണ്ടിക്കാണിച്ചു. എറണാകുളം ജില്ലയിൽ സിപിഐ സമ്മേളനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളില്ലെന്നും മാധ്യമങ്ങൾ സമ്മേളനത്തിലെ സ്വയം വിമർശനങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും എഐവൈഎഫ് ഭാരവാഹികൾ പറഞ്ഞു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ , സെക്രട്ടറി ടി ടി ജിസ്മോൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.