ETV Bharat / city

രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി... നീതി ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയുടെ കത്ത്

author img

By

Published : Feb 5, 2022, 12:07 PM IST

ദൃശ്യങ്ങള്‍ ചോര്‍ന്നുവെങ്കിൽ തന്‍റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി

actress assault case  Actress demand probe into alleged leaks  actress write to supreme court Chief Justice  നടി ആക്രമിക്കപ്പെട്ട കേസ്  ചീഫ് ജസ്റ്റിസിന് കത്തെഴുതി നടി  ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് നടി
നടി ആക്രമിക്കപ്പെട്ട കേസ്; ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് നടി

എറണാകുളം: നിര്‍ണായക ഇടപെടലുമയി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി. ആക്രമിച്ചു പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇരയായ നടി രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രിക്കും കത്തയച്ചു.

എറണാകുളം ജില്ല സെഷൻസ് കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നുവെന്ന ആരോപണം ഞെട്ടിക്കുന്നതാണ്. ദൃശ്യങ്ങള്‍ ചോര്‍ന്നുവെങ്കിൽ തന്‍റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്നും നടി കത്തില്‍ ചൂണ്ടിക്കാട്ടി. കത്തിന്‍റെ പകര്‍പ്പ് രാഷ്പ്രതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി പിണറായി വിജയൻ, മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.

കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്ന ആരോപണവും നടി ഉന്നയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്നും ചോർന്നുവെന്നും വിദേശത്ത് ഉള്ളവരുടെ കൈകളിൽ വരെ ഈ ദൃശ്യങ്ങൾ എത്തിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരയായ നടി രാഷ്ട്രപതി ഉൾപ്പടെ അന്വേഷണമാവശ്യപ്പെട്ട് കത്ത് നൽകിയത്.

ALSO READ: അർജുൻ ലാൽ സേഥി: രാജ്യ സ്വാതന്ത്ര്യത്തിനായി വിപ്ലവാവേശം വിതച്ച പോരാളി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.