ETV Bharat / city

അഭിമന്യു വധം; മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു - കേരള പൊലീസ് വാര്‍ത്തകള്‍

മുഖ്യപ്രതി സഹല്‍ ഹംസയെ കോടതി എട്ട് ദിവസത്തേക്കാണ് പൊലീസ് കസ്‌റ്റഡിയില്‍ വിട്ടിരിക്കുന്നത്.

abhimanyu murder case  അഭിമന്യു കൊലക്കേസ്  കേരള പൊലീസ് വാര്‍ത്തകള്‍  kerala police latest news
അഭിമന്യു കൊലക്കേസ്; മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
author img

By

Published : Jun 22, 2020, 6:08 PM IST

എറണാകുളം: മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഹല്‍ ഹംസയെ കോടതി എട്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സഹലിനെ വിശദമായി ചോദ്യം ചെയ്യുന്നതോടൊപ്പം പ്രതിയുമായി പൊലീസ് അടുത്ത ദിവസം തെളിവെടുപ്പും നടത്തും. അഭിമന്യുവിനെ കുത്തിയത് സഹലാണെണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അഭിമന്യു കൊലക്കേസ്; മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

അഭിമന്യുവിനെ കുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുക്കലാണ് പ്രധാന ദൗത്യം. പ്രതി ഒളിവില്‍ ക‍ഴിഞ്ഞിരുന്ന കര്‍ണ്ണാടകയില്‍ ഉള്‍പ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്‍റെ തീരുമാനം. ക‍ഴിഞ്ഞ വ്യാ‍ഴാഴ്ച്ചയാണ് സഹല്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീ‍ഴടങ്ങിയത്. തുടര്‍ന്ന് ഇയാളെ കൊരട്ടിയിലെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കൊവിഡ് പരിശോധനാഫലം നെഗറ്റീവായതോടെ പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ഇയാൾ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനാണ്.

എറണാകുളം നെട്ടൂർ സ്വദേശിയായ പ്രതി രണ്ട് വർഷമായി ഒളിവിലായിരുന്നു. പ്രതിക്ക് വേണ്ടി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് കീഴടങ്ങിയത്. 2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് ക്യാമ്പസിന് പിന്നിലെ മതിലിന് സമീപം അഭിമന്യു കുത്തേറ്റ് വീണത്. തുടർന്ന് തൊട്ടടുത്തുള്ള എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോളജ് മതിലിൽ നവാഗതരെ സ്വാഗതം ചെയ്ത് ക്യാമ്പസ് ഫ്രണ്ട് നടത്തിയ ചുമരെഴുത്ത് എസ്എഫ്ഐ പ്രവർത്തകർ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.