എറണാകുളം: വിദേശത്ത് തൊഴിലവസരം ലഭിച്ച പട്ടികജാതി വിദ്യാർഥികൾക്ക് തൊഴിൽ കാർഡ് (വിസ) വിതരണം ചെയ്തു. മന്ത്രി എ കെ. ബാലൻ വിതരണോദ്ഘാടനം നിർവഹിച്ചു. പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവരുടെ എല്ലാ മേഖലയിലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇടതുപക്ഷ സര്‍ക്കാര്‍ വിപുലമായ നടപടികളാണ് സ്വീകരിച്ചതെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു.
തൊഴിൽ പരിശീലന ഏജൻസികളെ ഉപയോഗിച്ച് യുവതി യുവാക്കൾക്ക് പരിശീലനം നൽകാൻ കഴിഞ്ഞു. പരിശീലനം നൽകിയ 7156 പേരില്‍ 2376 വിദേശത്ത് ജോലി ലഭിച്ചിട്ടുണ്ടെന്നും 42 പേരെക്കൂടി വിദേശത്തേക്ക് അയക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പട്ടികജാതി വികസന വകുപ്പും എസ്പോയർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ റോജി എം. ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു., നഗരസഭ വൈസ് ചെയർമാൻ എം.എസ് ഗിരീഷ് കുമാർ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി പോൾ എന്നിവർ പ്രസംഗിച്ചു.