എറണാകുളം: കൊച്ചി എളംകുളത്ത് മെട്രോ തൂണിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. എളംകുളം സ്വദേശികളായ വിശാൽ, സുമേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. മൃതദേഹങ്ങൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമിത വേഗതയിലായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മെട്രോയുടെ തൂണിലിടിച്ച് അപകടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മുമ്പും ഇവിടെ നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
മെട്രോ തൂണില്‍ ബൈക്കിടിച്ച് യുവാക്കള്‍ മരിച്ചു - എറണാകുളം ബൈക്ക് അപകടം
എളംകുളം സ്വദേശികളായ വിശാൽ, സുമേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം