ETV Bharat / city

ചരിത്രം മുഖം മിനുക്കുന്നു; ഉളിയത്തു കടവ് ഉപ്പ് സത്യഗ്രഹ സ്‌മൃതി പാർക്കില്‍ ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ - കണ്ണൂർ വാർത്തകൾ

സ്വാതന്ത്ര്യ സമര ചരിത്രം വിവരിക്കുന്ന ഓഡിയോ വിഷ്വൽ അവതരണമടക്കമുള്ള പദ്ധതികളാണ് ഉളിയത്തു കടവ് ഉപ്പ് സത്യഗ്രഹ സ്‌മൃതി പാർക്കില്‍ ആസൂത്രണം ചെയ്യുന്നത്

Uliathu kadavu salt Satyagraha Smriti Park  ഉളിയത്തു കടവ് ഉപ്പു സത്യഗ്രഹ സ്‌മൃതി പാർക്ക്  ഉളിയത്തു കടവ് ഉപ്പു സത്യഗ്രഹ സ്‌മൃതി പാർക്ക് മുഖം മിനുക്കുന്നു  Uliathu kadavu salt Satyagraha Smriti Park renovation  പയ്യന്നൂർ ഉപ്പു സത്യഗ്രഹ പാർക്ക് നവീകരിക്കുന്നു  payyanur news  കണ്ണൂർ വാർത്തകൾ  പയ്യന്നൂർ വാർത്തകൾ
ഉളിയത്തു കടവ് ഉപ്പു സത്യഗ്രഹ സ്‌മൃതി പാർക്ക് മുഖം മിനുക്കുന്നു; ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ
author img

By

Published : Aug 10, 2022, 8:35 PM IST

കണ്ണൂർ: സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് അടിമുടി മുഖം മിനുക്കാനൊരുങ്ങി പയ്യന്നൂരിലെ ഉളിയത്തു കടവ് ഉപ്പു സത്യഗ്രഹ സ്‌മൃതി പാർക്ക്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലേക്ക് പയ്യന്നൂരിൻ്റെ പേരെഴുതിച്ചേർത്ത പാർക്കിനെ സഞ്ചാരികളുടെയും ചരിത്ര വിദ്യാർഥികളുടേയും ഇഷ്‌ട കേന്ദ്രമാക്കാനാണ് പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ്റെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചത്.

ഉളിയത്തു കടവ് ഉപ്പു സത്യഗ്രഹ സ്‌മൃതി പാർക്ക് മുഖം മിനുക്കുന്നു; ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ

നിലവിൽ കാര്യമായ പരിചരണങ്ങളില്ലാത്ത പാർക്കിൽ സഞ്ചാരികളോ ചരിത്ര വിദ്യാർഥികളോ അപൂർവമായി മാത്രമേ എത്താറുള്ളൂ. അതിനാൽ തന്നെ കൂടുതൽ പേരെ പാർക്കിലേക്ക് ആകർഷിച്ച് പയ്യന്നൂരിന്‍റെ സ്വാതന്ത്ര്യ സമര ചരിത്രം അവരിലേക്ക് കൂടി എത്തിക്കാനാണ് ശ്രമം. സ്വാതന്ത്ര്യ സമര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഓഡിയോ വിഷ്വൽ അവതരണമടക്കമാണ് പാർക്കിൽ ആസൂത്രണം ചെയ്യുന്നത്.

കുടുംബങ്ങളെ ആകർഷിക്കാൻ കുട്ടികളുടെ പാർക്കും, പുഴ കേന്ദ്രീകരിച്ചുള്ള വിനോദ ഉപാധികളും സജ്ജീകരിക്കും. പദ്ധതിയുടെ ഭാഗമായി എംഎൽഎയുടെ നേതൃത്വത്തിൽ ആർക്കിടെക്റ്റ് വിദഗ്‌ധർ പാർക്ക് സന്ദർശിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.