കണ്ണൂര്‍: 23 കിലോ കഞ്ചാവുമായി തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ മൂന്ന് യുവാക്കൾ കണ്ണൂരില്‍ പിടിയില്‍. ചിറയത്ത് ഹൗസിൽ സിഎസ് സിബി, നങ്ങിണി ഹൗസിൽ എൻഎം മിജോ, ചക്കാമ്പിൽ ഹൗസിൽ സിഎസ് സുജിത്ത് എന്നിവരെയാണ് കണ്ണൂര്‍ ഡിവൈഎസ്‌പി പിപി സദാനന്ദന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ ഏപ്രിലില്‍ കഞ്ചാവുമായി രണ്ട് പേരെ പിടികൂടിയിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്. സിഐ പ്രദീപൻ കണ്ണിപ്പായിൽ, എഎസ്ഐമാരായ രാജീവൻ, മഹിജൻ, സിവിൽ പൊലീസ് ഓഫിസർമാരായ സുജിത്ത്, സുഭാഷ്, മഹേഷ്, അജിത്ത്, മിഥുൻ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.