ETV Bharat / city

തലശേരി കടല്‍പ്പാലം അപകടാവസ്ഥയില്‍ - കടൽ പാലം

പാലത്തിന്‍റെ അപകടാവസ്ഥ നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് നടപടി ഒന്നും ഉണ്ടായില്ല.

തലശ്ശേരി കടൽപാലം
author img

By

Published : May 1, 2019, 3:02 PM IST

Updated : May 1, 2019, 3:51 PM IST

തലശേരി: വർഷങ്ങൾ പഴക്കമുള്ള തലശേരി കടൽപ്പാലം അപകടാവസ്ഥയിലായിട്ട് കാലമേറെയായി. ഇതൊന്നും കണ്ടില്ലെന്ന രീതിയിലാണ് അധികൃതരുടെ പെരുമാറ്റം. തൂണുകള്‍ അടക്കം തകർന്നിട്ടും പാലം അപകടത്തിലാണെന്നുള്ള സൈൻ ബോർഡ് പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല.

ഈസ്റ്റ് ഇന്ത്യാ കമ്പനി 1910 ലാണ് തലശേരിയില്‍ കടൽപ്പാലം നിർമ്മിച്ചത്. വടക്കേമലബാറിൽ ഏറെ പ്രശസ്തമായ ഈ കടൽപ്പാലം കാണാൻ ദിവസവും അനേകം സഞ്ചാരികളാണെത്തുന്നത്. എന്നാല്‍ പാലത്തിന്‍റെ കൈവരികളും തൂണുകളും തകർന്നിട്ടുണ്ട്‌. ചില ഭാഗങ്ങൾ ഉപ്പുവെള്ളം തട്ടി തുരുമ്പെടുത്ത നിലയിലാണ്. പാലം അപകടാവസ്ഥയില്‍ ആണെന്ന് നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് നടപടി ഒന്നും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് പാലത്തിലേക്ക് പ്രവേശന നിയന്ത്രണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തലശേരി കടല്‍പ്പാലം അപകടാവസ്ഥയില്‍

Intro:Body:

വർഷങ്ങൾ പഴക്കമുള്ള തലശ്ശേരി കടൽ പാലം അപകടാവസ്ഥയിൽ. ദിവസവും നിരവധി സഞ്ചാരികൾ എത്തുന്ന ഈ പാലം അപകടത്തിലാണെങ്കിലും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് അധികാരികൾ. തൂണുകളും മറ്റും തകർന്നിട്ടുംപാലം അപകടത്തിലാണെന്നുള്ള ബോർഡ് പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല.                 

   Vo                                 

1910 ലാണ് തലശ്ശേരിയിൽ കടൽ പാലം നിർമ്മിച്ചത്. വാണിജ്യാവശ്യങ്ങൾക്കായി ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് തലശ്ശേരിയിൽ കടൽ പാലം പണിതത്.ബ്രിട്ടീഷ് ഭരണത്തിന് ശേഷവും പാലം അതെ പോലെ നിലനിർത്തി. വടക്കേമലബാറിൽ പ്രശസ്തമായതാണ് തലശ്ശേരിയിലെ കടൽ പാലം. എന്നാൽ ഇന്ന് ഈ പാലം തകർച്ചയുടെ വക്കിലാണ്. പാലത്തിന്റെ കൈവരികളും തൂണുകളും തകർന്നിട്ടുണ്ട്‌. ചിലത് ഉപ്പുവെള്ളം തട്ടി തുരുമ്പെടുത്ത നിലയിലുമാണ്.നിരവധി സഞ്ചാരികളാണ് ദിവസവും ഇവിടെ എത്തുന്നത്. പാലം അപകടത്തിലായത് നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടികൾ ഉണ്ടായില്ലെന്ന് നാട്ടുക്കാരും പറയുന്നു.byte കാലവർഷം ആരംഭിക്കാനിരിക്കെ പാലത്തിന് അപകടസാധ്യതയും ഏറുകയാണ്.മഴക്കാലത്ത് പാലത്തിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം വേണമെന്നും നാട്ടുക്കാർ പറയുന്നു.ഇടിവി ഭാരത് കണ്ണൂർ .

Conclusion:
Last Updated : May 1, 2019, 3:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.