ETV Bharat / city

തളിപ്പറമ്പ് സിപിഎം വിഭാഗീയത; കോമത്ത് മുരളീധരനെ സിപിഎം പുറത്താക്കി - komath muradeeran ousted from cpm

സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറിയായി പുല്ലായിക്കൊടി ചന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തതോടെയാണ് വിഭാഗീയത പോസ്റ്ററുകളായും ശക്തി പ്രകടനമായും തെരുവില്‍ പരസ്യമായത്.

തളിപ്പറമ്പ് സിപിഎം വിഭാഗീയത  കോമത്ത് മുരളീധരനെ സിപിഎം പുറത്താക്കി  കണ്ണൂർ സിപിഎം  പുല്ലായിക്കൊടി ചന്ദ്രൻ വിഭാഗം  മാന്ധംകുണ്ടിലെ പാർട്ടി പ്രതിഷേധം  Taliparamba sectarianism  Kannur CPM  komath muradeeran ousted from cpm  Pullaikkodi Chandran
തളിപ്പറമ്പ് സിപിഎം വിഭാഗീയത; കോമത്ത് മുരളീധരനെ സിപിഎം പുറത്താക്കി
author img

By

Published : Nov 27, 2021, 1:07 PM IST

കണ്ണൂർ: തളിപ്പറമ്പിൽ സിപിഎമ്മിലുണ്ടായ വിഭാഗീയതയിൽ സിപിഎം ജില്ലാ കമ്മിറ്റിയുടെ അച്ചടക്ക നടപടി. മുൻ ഏരിയ കമ്മിറ്റി അംഗവും നഗരസഭ മുൻ പ്രതിപക്ഷ നേതാവുമായ കോമത്ത് മുരളീധരനെ പാർട്ടിയിൽ നിന്നും പുറത്താക്കികൊണ്ടുള്ള പത്രക്കുറിപ്പ് പുറത്തിറക്കി. ഗുരുതര അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്തിയെന്ന് കണ്ടെത്തിയതിനാലാണ് പാർട്ടി നടപടി.

സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിലുണ്ടായ വിഭാഗീയതയെ തുടർന്ന് കോമത്ത് മുരളീധരൻ ഇറങ്ങിപ്പോകുകയും അനുകൂലികൾ പരസ്യമായി ശക്തിപ്രകടനം നടത്തുകയും പോസ്റ്റർ പതിക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ അടക്കം രാജി വെക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് സംഭവത്തിൽ നോർത്ത് ലോക്കൽ നേതൃത്വം മുരളീധരൻ ഉൾപ്പെടെയുള്ളവർക്ക് വിശദീകരണ നോട്ടീസ് നൽകിയത്. എന്നാൽ ഇതിന് വിശദീകരണം നൽകാൻ ഇവർ തയ്യാറാവാതായതോടെ നോർത്ത് ലോക്കൽ കമ്മിറ്റി യോഗം ഏരിയ കമ്മിറ്റിക്ക് നടപടികൾക്ക് ശുപാർശ നൽകിയത്.

വിഷയത്തിൽ പാർട്ടി അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിരുന്നു. തളിപ്പറമ്പ് ഏരിയ സമ്മേളനത്തിൽ വിമതരുമായി സന്ധി ചെയ്യില്ലെന്ന് ജില്ലാ സെക്രട്ടറി തന്നെ പറഞ്ഞതിന് പിന്നാലെയാണ് കോമത്തിനെ പുറത്താക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്.

READ MORE: തളിപ്പറമ്പ് സിപിഎമ്മിലെ വിഭാഗീയത : പോസ്റ്റർ പതിച്ചത് പാർട്ടി വിരുദ്ധരെന്ന് നേതൃത്വം,തള്ളി വിമതര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.