ETV Bharat / city

ഹരിത കേരളാ മിഷന്‍റെ ശുചിത്വ പദവി നേടി തളിപ്പറമ്പ് നഗരസഭ - മാലിന്യ നിര്‍മാര്‍ജനം

മാലിന്യ സംസ്‌കരണത്തില്‍ സംസ്ഥാനത്തിന് മാതൃകയായ പദ്ധതികള്‍ നടപ്പിലാക്കിയ വിജയിപ്പിച്ച നഗരസഭയാണ് തളിപ്പറമ്പ്.

Haritha Kerala Mission  Taliparamba Municipality  ഹരിത കേരളാ മിഷൻ  തളിപ്പറമ്പ് നഗരസഭ  മാലിന്യ നിര്‍മാര്‍ജനം  waste management
ഹരിത കേരളാ മിഷന്‍റെ ശുചിത്വ പദവി നേടി തളിപ്പറമ്പ് നഗരസഭ
author img

By

Published : Sep 9, 2020, 8:06 PM IST

കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയ്‌ക്ക് ഹരിത കേരളാ മിഷന്‍റെ ശുചിത്വ പദവി ലഭിച്ചു. പദവി പ്രഖ്യാപനം നഗരസഭാ കൗൺസിൽ ഹാളിൽ സബ് കലക്ടർ എസ് ഇലക്യ നിർവ്വഹിച്ചു. സംസ്ഥാന സർക്കാർ തീരുമാനത്തിന് മുമ്പ് തന്നെ പ്ലാസ്റ്റിക് നിർമാർജ്ജന നടപടികൾ ഫലപ്രദമായി നടപ്പാക്കിയ നഗരസഭയാണ് തളിപ്പറമ്പ്.

ഹരിത കേരളാ മിഷന്‍റെ ശുചിത്വ പദവി നേടി തളിപ്പറമ്പ് നഗരസഭ

മറ്റു തദ്ദേശ സ്ഥാപനങ്ങൾ മാലിന്യ നിക്ഷേപത്തിനായി ലക്ഷങ്ങൾ ചെലവഴിക്കുമ്പോൾ തളിപ്പറമ്പ് നഗരസഭ സീറോ ബഡ്ജറ്റിലാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. അതിനായി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നിർമ്മൽ ഭാരത് ചാരിറ്റബിൾ സൊസൈറ്റിയെന്ന പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തി. കൂടാതെ മാലിന്യ സംസ്കരണം വരുമാന മാർഗമാക്കി മാറ്റുകയും ചെയ്തു. മാലിന്യ നിർമാർജ്ജനത്തിൽ തളിപ്പറമ്പ് നഗരസഭ നടത്തിയ പ്രവർത്തനങ്ങളെ കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളിലൂടെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.