ETV Bharat / city

നിപ ദുരന്ത സമയത്ത് മുല്ലപ്പള്ളിയെ ഗസ്റ്റ് റോളില്‍ പോലും കണ്ടില്ല; പ്രതികരിച്ച് ലിനിയുടെ കുടുംബം - കൊവിഡ് റാണി പരാമര്‍ശം

ദുരിത സമയത്ത്‌ ആശ്വസിപ്പിക്കാനും വീട്ടിലെ ഒരംഗത്തെ പോലെ പെരുമാറാനും ശൈലജ ടീച്ചറുണ്ടായിരുന്നുവെന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു

mullappalli ramachandran latest  sister lini's family news  nipa martyr sister lini  sister lini's family against mullappalli  ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചർ  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി  ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ  കൊവിഡ് റാണി പരാമര്‍ശം  നിപ്പ രാജകുമാരി പരാമര്‍ശം മുല്ലപ്പള്ളിട
ലിനിയുടെ കുടുംബം
author img

By

Published : Jun 20, 2020, 12:07 PM IST

കണ്ണൂർ: ആരോഗ്യ മന്ത്രി കെ. കെ ശൈലജക്കെതിരായ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ കുടുംബം. ലിനി മരിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ അന്ന് വടകര എംപിയായിരുന്ന മുല്ലപ്പള്ളി ഒരു ഗസ്റ്റ് റോളില്‍ പോലും ഉണ്ടായിരുന്നില്ലെന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ് പറഞ്ഞു. നേരിട്ടോ ടെലിഫോണിലോ ഒരു എംപി എന്ന നിലയില്‍ ഒരു ആശ്വസ വാക്ക് അദ്ദേഹത്തില്‍ നിന്ന് ഉണ്ടായില്ല. എന്നാല്‍ ദുരിത സമയത്ത്‌ ആശ്വസിപ്പിക്കാനും വീട്ടിലെ ഒരംഗത്തെ പോലെ പെരുമാറാനും ശൈലജ ടീച്ചറുണ്ടായിരുന്നുവെന്നും സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:-

നിപയുടെ കാലത്ത്‌ ലിനിയുമായി ബന്ധപ്പെട്ട ഓർമയിൽ നിന്നും ചിലത്‌ ചികഞ്ഞെടുത്തപ്പോൾ പക്ഷെ, ഇപ്പോൾ വിവാദങ്ങൾക്ക്‌ കാരണമായ ചിലരുടെ മുഖങ്ങൾ അതിന്‍റെ പരിസരത്ത്‌ പോലും ഉണ്ടായിരുന്നില്ല. എന്നാൽ കരുതലുമായി ഒപ്പമുണ്ടായിരുന്ന, ഏറ്റവും തണലായി അനുഭവപ്പെട്ടിരുന്ന ചിലരുടെ പേര്‌ വിപരീതമായി പരാമർശിക്കപ്പെട്ടപ്പോൾ വളരെ പ്രയാസം തോന്നുകയും ചെയ്‌തു.

കക്ഷി രാഷ്ട്രീയത്തിന്‌ അതീതമായി ഭരണ പ്രതിപക്ഷ ഭേദങ്ങൾ മറന്ന് ആശ്വസിപ്പിക്കാൻ എത്തിവരുടെ കൂട്ടത്തിൽ ഒന്നും ഞാൻ ജീവിക്കുന്ന, അന്ന് വടകര പാർലിമെന്‍റ്‌ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശ്രീ മുല്ലപ്പളളി രാമചന്ദ്രൻ സർ ഉണ്ടായിരുന്നില്ല. ഒരു ഗസ്റ്റ്‌ റോളിൽ പോലും. നേരിട്ടോ ടെലിഫോൺ വഴിയോ ഒരു ആശ്വാസവാക്ക്‌ അദ്ദേഹത്തിന്‍റെ ഭാഗത്ത്‌ നിന്ന് ഒരു എംപി എന്ന നിലയിൽ ഉണ്ടായിട്ടില്ല. ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങൾ, പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത്‌ സാരഥികള്‍, ഇവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർ അതുപോലെ പേരാമ്പ്രയുടെ പ്രിയപ്പെട്ട മന്ത്രി ശ്രീ. ടിപി രാമകൃഷണൻ സർ, അങ്ങനെ ജീവിതത്തിലെ ഏറ്റവും പ്രയാസപ്പെട്ട സമയത്ത്‌ കൂടെ ഉണ്ടായിരുന്നവരെ മറക്കാൻ കഴിയില്ല.

ഒപ്പം ഉണ്ടെന്ന് വെറും വാക്ക്‌ പറയുക ആയിരുന്നില്ല ശൈലജ ടീച്ചർ. ദുരിത സമയത്ത്‌ ആശ്വസിപ്പിക്കാനും വീട്ടിലെ ഒരംഗത്തെ പോലെ പെരുമാറാനും ടീച്ചറുണ്ടായിരുന്നു. തുടർന്ന് അവസരം കിട്ടുമ്പോഴെല്ലാം നേരിട്ടും ടെലിഫോണിലും എത്രയോ തവണ എന്നെയും കുടുംബത്തെയും ബന്ധപ്പെട്ടിരിക്കുന്നു. ഒടുവിൽ ഈ കഴിഞ്ഞ മെയ്‌ 21ന് ലിനിയുടെ ഓർമ്മദിനത്തിലും മറക്കാതെ ടീച്ചർ വിളിച്ചിരുന്നു. ഇങ്ങനെ ഒക്കെ, പ്രതിസന്ധികളിൽ തളർന്നു വീണവരുടെ കുടുംബത്തെയും അതിജീവിച്ചവരെയും ചേർത്ത്‌ നിർത്തിയും ടീച്ചർ സഹജീവി സ്നേഹത്തിന്‍റെ ജീവിക്കുന്ന ചിത്രമാണ്‌ വരച്ചുകാട്ടിയത്‌. ഇപ്പോൾ ഉളള പുതിയ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ഓർമ്മയിൽ നിന്നും മായാത്ത ദിനങ്ങളിലെ അനുഭവങ്ങൾ ഓർത്തു പോയെന്ന് മാത്രം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.