ETV Bharat / city

തളിപ്പറമ്പിൽ ഒറ്റ നമ്പർ ചൂതാട്ടം; രണ്ട് പേർ അറസ്റ്റിൽ

തളിപ്പറമ്പില്‍ ഒറ്റനമ്പര്‍ ചൂതാട്ടം വ്യാപകമായി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന ഊർജ്ജിതമാക്കിയിരുന്നു.

തളിപ്പറമ്പിൽ ഒറ്റ നമ്പർ ചൂതാട്ടം  ഒറ്റ നമ്പർ ചൂതാട്ടം  കണ്ണൂർ ക്രൈം ന്യൂസ്  തളിപ്പറമ്പ് ചൂതാട്ടം വാർത്ത  single number lottery news  kannur crime news  single number lottery news  തളിപ്പറമ്പിൽ ഒറ്റ നമ്പർ ചൂതാട്ടം; രണ്ട് പേർ അറസ്റ്റിൽ  തളിപ്പറമ്പിൽ ഒറ്റ നമ്പർ ചൂതാട്ടം
തളിപ്പറമ്പിൽ ഒറ്റ നമ്പർ ചൂതാട്ടം; രണ്ട് പേർ അറസ്റ്റിൽ
author img

By

Published : Oct 10, 2021, 7:58 PM IST

കണ്ണൂർ: തളിപ്പറമ്പിൽ ഒറ്റനമ്പര്‍ ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടുപേരെ പൊലീസ് പിടികൂടി. അരിയില്‍ പട്ടുവം സ്വദേശി കെ. അബ്ദുൽ റഹ്മാന്‍ (55), തളിപ്പറമ്പ് സ്വദേശി സി.എം നാസര്‍ (45) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി സഞ്ജയ് കുമാര്‍ പിടികൂടിയത്. ഇവരിൽ നിന്നും 7200 രൂപയും പിടിച്ചെടുത്തു.

തളിപ്പറമ്പില്‍ അടുത്തിടെയായി ഒറ്റനമ്പര്‍ ചൂതാട്ടം വ്യാപകമായി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് പിടിയിലായ പ്രതികൾ തളിപ്പറമ്പ് മാർക്കറ്റ് കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ചൂതാട്ടം നടത്തുന്ന വിവരം ലഭിക്കുന്നത്.

ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. തളിപ്പറമ്പ് കേന്ദ്രീകരിച്ച് പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

ALSO READ: പുരയിടത്തിൽ നിന്നും 50 വർഷം പഴക്കമുള്ള ചന്ദനമരം മോഷണം പോയതായി പരാതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.