കണ്ണൂര്‍: മൂന്ന് മാസമായി ശമ്പളമില്ലാതെ കണ്ണൂര്‍ ആറളം ഫാമിലെ തൊഴിലാളികള്‍ പ്രതിസന്ധിയില്‍. ശമ്പളവിതരണം മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ സമരവുമായി രംഗത്തെത്തി. മാസങ്ങള്‍ക്ക് മുമ്പ് ശമ്പള വിതരണം മുടങ്ങിയപ്പോള്‍ കാപ്പക്‌സില്‍ നിന്നും ലഭിച്ച തുക ഉപയോഗിച്ചാണ് ഒരു മാസത്തെ ശമ്പളം തൊഴിലാളികള്‍ക്ക് നല്‍കിയത്. വീണ്ടും ശമ്പളവിതരണം മുടങ്ങിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സിഐടിയുവിന്‍റെ നേതൃത്വത്തില്‍ സൂചന പണിമുടക്കുമായി രംഗത്തെത്തിയത്. അതേസമയം സംയുക്ത തൊഴിലാളി സമരമാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഐഎന്‍ടിയുസിയും എഐടിയുസിയും അവസാന നിമിഷം സമരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഓണത്തിന്‍റെ ബോണസ് അടക്കം ലഭിക്കാത്തത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കി.
സര്‍ക്കാര്‍ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് തൊഴിലാളികള്‍ പറഞ്ഞു. പ്രശ്‌ന പരിഹാരം ഉണ്ടാകുന്നത് വരെ തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുമെന്ന് സിഐടിയു പറഞ്ഞു.