കണ്ണൂര്‍: വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസം നൽകാൻ രക്ഷിതാക്കൾ തയ്യാറാകണമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. തലശ്ശേരി ഗവണ്‍മെന്‍റ് ബ്രണ്ണൻ ഹയർ സെക്കന്‍ററി സ്കൂളിൽ പ്രവേശനോത്സവവും ലഹരിവിരുദ്ധ ബോധവൽക്കരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അടുത്ത കാലത്തായി ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചുവരികയാണ്. വിദ്യാർഥികൾ കൂടി ജാഗ്രത പാലിച്ചാല്‍ ലഹരി ഉപയോഗം ഇല്ലാതാക്കാൻ സഹായകരമാകുമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. വിദ്യാർഥികളുടെ നല്ല താല്പര്യങ്ങൾ നടപ്പിലാക്കാൻ രക്ഷിതാക്കളും അധ്യാപകരും തയ്യാറായാൽ വിദ്യാർഥികൾക്കുണ്ടാവുന്ന മാനസിക സംഘർഷങ്ങൾ ഇല്ലാതാക്കാനും തെറ്റായ വഴികളിലേക്ക് വഴുതിമാറുന്നത് തടയാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങിൽ പിടിഎ പ്രസിഡന്‍റ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ സുരേഷ് ബോധവൽക്കരണ ക്ലാസ് നൽകി.
അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസം നൽകാൻ രക്ഷിതാക്കൾ തയ്യാറാകണം; ഋഷിരാജ് സിംഗ് - ഋഷിരാജ് സിംഗ്
കേരളത്തിൽ അടുത്ത കാലത്തായി ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചുവരികയാണ്. വിദ്യാർഥികള്‍ കൂടി ജാഗ്രത പാലിച്ചാല്‍ ലഹരി ഉപയോഗം ഇല്ലാതാക്കാൻ സഹായകരമാകുമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.
കണ്ണൂര്‍: വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസം നൽകാൻ രക്ഷിതാക്കൾ തയ്യാറാകണമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. തലശ്ശേരി ഗവണ്‍മെന്‍റ് ബ്രണ്ണൻ ഹയർ സെക്കന്‍ററി സ്കൂളിൽ പ്രവേശനോത്സവവും ലഹരിവിരുദ്ധ ബോധവൽക്കരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അടുത്ത കാലത്തായി ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചുവരികയാണ്. വിദ്യാർഥികൾ കൂടി ജാഗ്രത പാലിച്ചാല്‍ ലഹരി ഉപയോഗം ഇല്ലാതാക്കാൻ സഹായകരമാകുമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. വിദ്യാർഥികളുടെ നല്ല താല്പര്യങ്ങൾ നടപ്പിലാക്കാൻ രക്ഷിതാക്കളും അധ്യാപകരും തയ്യാറായാൽ വിദ്യാർഥികൾക്കുണ്ടാവുന്ന മാനസിക സംഘർഷങ്ങൾ ഇല്ലാതാക്കാനും തെറ്റായ വഴികളിലേക്ക് വഴുതിമാറുന്നത് തടയാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങിൽ പിടിഎ പ്രസിഡന്‍റ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ സുരേഷ് ബോധവൽക്കരണ ക്ലാസ് നൽകി.
വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസം നൽകാൻ രക്ഷിതാക്കൾ തയ്യാറാവണമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്.തലശ്ശേരി ഗവ.ബ്രണ്ണൻ ഹയർ സെക്കൻ ട്രിയിൽ പ്രവേശനോൽസവവും ലഹരിവിരുദ്ധ ബോധവൽക്കരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടാവുന്ന അതിക്രമങ്ങളും ശരീരിക മാനസീക പീഡനങ്ങളും തുറന്ന് പറയാൻ വിദ്യാർത്ഥികൾ തയ്യാറാവണം. കേരളത്തിൽ അടുത്ത കാലത്തായി ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചുവരികയാണ് .ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇവ എത്തുന്നതും. ഇക്കാര്യത്തിൽ വിദ്യാർത്ഥികൾ കൂടി ജാഗരൂകരായാൽ ഇവ ഇല്ലാതാക്കാൻ സഹായകരമാവുമെന്നും, വിദ്യാർത്ഥികളുടെ നല്ലതായതാല്പര്യങ്ങൾ നടപ്പിലാക്കാൻ രക്ഷിതാകളും അദ്ധ്യാപകരും തയ്യാറായാൽ വിദ്യാർത്ഥികൾക്കുണ്ടാവുന്ന മാനസിക സംഘർഷങ്ങൾ ഇല്ലാതാക്കാനും അവർ തെറ്റായ വഴികളിലേക്ക് വഴുതിമാറുന്നതടയാനും കഴിയുമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.
ചടങ്ങിൽ പിടിഎ പ്രസിഡന്റ്നവാസ് മേത്തർ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്പ്യൂട്ടി കമ്മീഷണർ പി.കെ.സുരേഷ് ബോധവൽക്കരണ ക്ലാസ് നൽകി. ഇ ടി വി ഭാരത് കണ്ണൂർ .
Conclusion: