കണ്ണൂർ: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയെ വിമർശിച്ച നടൻ ജയസൂര്യക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ മറുപടി. റോഡിന്‍റെ ശോചനീയാവസ്ഥക്ക് മഴ ഒരു പ്രശ്‌നം തന്നെയാണെന്നും മഴയെ അതിജീവിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജ്ജിതമായി തുടരുമെന്നും മന്ത്രി പറഞ്ഞു. സ്വഭാവികമായി പറയാനുള്ള കാര്യങ്ങളാണ് ജയസൂര്യ പറഞ്ഞത്. പ്രസംഗത്തിൽ ഭൂരിഭാഗവും സർക്കാരിന്‍റെ പ്രവ്യത്തിയെ പിന്തുണച്ചാണ് സംസാരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മഴയാണ് റോഡ് പണിക്ക് തടസമെന്നത് ജനം അറിയേണ്ടതില്ലെന്നും അങ്ങനെയെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലെന്നുമായിരുന്നു നടൻ ജയസൂര്യയുടെ വിമർശനം. പൊതുമരാമത്ത് വകുപ്പിന്‍റെ റോഡ് പരിപാലന ബോര്‍ഡ് സ്ഥാപിക്കല്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യാതിഥിയായ നടന്‍റെ വിമര്‍ശനം.