ETV Bharat / city

പാനൂരിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു - Police found high end explosives

പാനൂർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മേഖലയിൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.

Police found high end explosives  പാനൂരിൽ പൊലീസ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു
Police
author img

By

Published : Dec 6, 2019, 8:52 PM IST

കണ്ണൂർ: പാനൂരിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഉഗ്രസ്ഫോടകശേഷിയുള്ള നാടൻ ബോംബുകൾ കണ്ടെടുത്തു. പാനൂരിനടുത്ത മുത്താറി പീടികയിൽ നിന്നാണ് നാല് നാടൻ ബോംബുകൾ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ ഇടവഴിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പാനൂർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മേഖലയിൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കനത്ത ജാഗ്രതയിലായിരുന്നു. പാനൂർ സി.ഐ ടി.പി.ശ്രീജിത്ത്, എസ്.ഐ.കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡിന്‍റെ സഹായത്തോടെ കണ്ടെടുത്ത ബോംബുകൾ നിർവീര്യമാക്കി. വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന തുടരുമെന്ന് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു.

Intro:പാനൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ ഉഗ്രസ്ഫോടകശേഷിയുള്ള നാടൻ ബോംബുകൾ കണ്ടെടുത്തു. പാനൂരിനടുത്ത മുത്താറി പീടികയിൽ നിന്നാണ് ഉഗ്രശേഷിയുള്ള നാല്നാടൻ ബോംബുകൾ കണ്ടെത്തിയത്.
vo:
അടുത്ത കാലത്തായി നിർമ്മിച്ച നാല് നാടൻ ബോബുകളാണ് പാനൂർ പോലീസിന്റെ തിരച്ചലിൽ കണ്ടെത്തിയത്.
ആളൊഴിഞ്ഞ പറമ്പിലെ ഇടവഴിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു
പാനൂർ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
മേഖലയിൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കനത്ത ജാഗ്രതയിലായിരുന്നു. അതിനിടയിലാണ് ഇപ്പോൾ ബോംബുകൾ കണ്ടെത്തുന്നതും.
പാനൂർ സി.ഐ ടി.പി.ശ്രീജിത്ത് ,എസ്.ഐ.കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡിന്റ സഹായത്തോടെ കണ്ടെടുത്ത ബോംബുകൾ നിർവീര്യമാക്കി. വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന തുടരുമെന്ന് പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു.ഇ ടി വി ഭാ ര ത് കണ്ണൂർ .Body:KL_KNR_01_6.12.19_bomb_KL10004Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.