കണ്ണൂർ: കണ്ണൂർ റീജിയണിലെ ഏറ്റവും മികച്ച ഫയർ സ്റ്റേഷനായി പയ്യന്നൂർ അഗ്നിരക്ഷാ നിലയം തെരഞ്ഞെടുക്കപ്പെട്ടു. റീജിണണിലെ 14 ഫയർ സ്റ്റേഷനിൽ നിന്നും മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ ഫയർ സ്റ്റേഷന്‍റെ നേട്ടം. കണ്ണൂർ, കാസർകോട് ജില്ലകളിലെ 14 സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് കണ്ണൂർ റീജിയൺ.
പ്രകൃതിദുരന്തം, കൊവിഡ് മഹാമാരി തുടങ്ങിയ കാലയളവിൽ മികച്ച സേവന പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് ഈ അംഗീകാരം. കൂടാതെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തു ന്നതിലും സൗന്ദര്യവത്കരണ പ്രവർത്തനങ്ങളിലും ജീവനക്കാർ മാതൃക പ്രവർത്തങ്ങളാണ് കാഴ്‌ചവച്ചത്. സ്റ്റേഷൻ സൗന്ദര്യ വൽക്കരണത്തിന്‍റെ ഭാഗമായി കോമ്പൗണ്ടിൽ സ്ഥാപിച്ച പച്ചക്കറി തോട്ടവും പൂന്തോട്ടവും പരിപാലിക്കുകയും ചെയ്യുന്നുണ്ട്.
സ്റ്റേഷനിലെ സിവിൽ ഡിഫൻസ് യൂണിറ്റും വളരെ മാതൃകാപരമായാണ് പ്രവർത്തിക്കുന്നത്. കൊവിഡ് കാലത്തും ലോക്ക്‌ഡൗൺ സമയത്തും നിരവധി സന്നദ്ധ പ്രവർത്തനങ്ങളിലൂടെ അഗ്നിരക്ഷാസേനയുടെ ജനകീയ മുഖമാകാൻ പയ്യന്നൂർ യൂണിറ്റ് സിവിൽ ഡിഫൻസ് സേനാംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
Also read: സ്വത്ത് തർക്കത്തിനിടെ പിതാവിന് മകന്‍റെ ക്രൂര മർദനം ; നടുക്കുന്ന വീഡിയോ