കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് വാതകത്തിൽ പ്രവർത്തിക്കുന്ന ശ്‌മശാനം യാഥാർഥ്യമായി. ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ സഹകരണത്തോടെ ഒന്നേ കാൽകോടി രൂപ ചിലവിട്ട് കണ്ണൂർ കോർപറേഷനാണ് ശ്‌മശാനം പണിതത്. ശാന്തി തീരമെന്ന പേരിലാണ് ശ്‌മശാനം.
പൂർണമായും വാതകത്തിൽ പ്രവർത്തിക്കുന്നതാണ് ശ്‌മശാനം. ഒരേ സമയം രണ്ട് മൃതദേഹങ്ങൾ വരെ സംസ്‌കരിയ്ക്കാം. 75 മിനിട്ടിനകം ഒരു മൃതദേഹം സംസ്‌കരിയ്ക്കാൻ സാധിയ്ക്കും. കെ സുധാകരൻ എംപി ശ്‌മശാനം ഉദ്ഘാടനം ചെയ്‌തു.
1.25 കോടി രൂപ ചെലവിട്ടാണ് ശാന്തിതീരം നിർമിച്ചത്. ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ 57.3 ലക്ഷം രൂപ ഉൾപ്പെടെയാണിത്. 62 ലക്ഷം രൂപ കെട്ടിട നിർമ്മാണത്തിനും 63 ലക്ഷം രൂപ വാതകച്ചൂള നിർമ്മിക്കാനുമാണ് ചെലവിട്ടത്.
രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് സംസ്‌കാരം നടക്കുന്നത്. 3000 രൂപയാണ് ഫീസ്. എന്നാൽ കോർപറേഷൻ പരിധിയിലെ കൊവിഡ് മൃതദേഹങ്ങളുടെ സംസ്‌കാരം സൗജന്യമായിരിക്കും.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ശ്‌മശാനം യാഥാര്‍ഥ്യമായത്. നേരത്ത പലതവണ ശ്രമിച്ചിരുന്നെങ്കിലും പദ്ധതി പരാജയപ്പെടുകയായിരുന്നു. പയ്യാമ്പലം കടപ്പുറത്തെ ശവസംസ്‌കാര രീതിക്കെതിരേയുള്ള പരാതി ഇതോടെ ഇല്ലാതാകും.
Also read: ഓയിലും ഗ്രീസും വില്‍ക്കാന്‍ കെ.എസ്.ആർ.ടി.സി; കൊച്ചിയില്‍ ലൂബ് ഷോപ്പ് ഉടന്‍