ETV Bharat / city

വിസ വാഗ്‌ദാനം ചെയ്‌ത് 13 ലക്ഷം രൂപ തട്ടിയെടുത്തു; രണ്ട് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍ - പയ്യന്നൂര്‍ വിസ തട്ടിപ്പ് അറസ്റ്റ്

പയ്യന്നൂർ പൊലീസ് മുംബൈ പൊലീസുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

visa fraud in kannur  one arrested for visa fraud in payyanur  haryana man arrested for visa fraud  കണ്ണൂര്‍ വിസ വാഗ്‌ദാനം തട്ടിപ്പ്  പയ്യന്നൂര്‍ വിസ തട്ടിപ്പ് അറസ്റ്റ്  വിസ തട്ടിപ്പ് ഹരിയാന സ്വദേശി അറസ്റ്റ്
വിസ വാഗ്‌ദാനം ചെയ്‌ത് 13 ലക്ഷം രൂപ തട്ടിയെടുത്തു; രണ്ട് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
author img

By

Published : Dec 12, 2021, 10:00 AM IST

കണ്ണൂര്‍: ഓസ്‌ട്രേലിയയിൽ ജോലിക്കുള്ള വിസ വാഗ്‌ദാനം ചെയ്‌ത് പയ്യന്നൂരില്‍ 13 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ രണ്ട് വർഷത്തിനുശേഷം പ്രതിയെ പൊലീസ് പിടികൂടി. ഹരിയാന ഫരീദാബാദ് സ്വദേശി ആൻഡ്രിയാസ് കെ മസിയാണ് പൊലീസ് പിടിയിലായത്. പയ്യന്നൂർ കുണ്ടയംകൊവ്വല്‍ സ്വദേശിയും ഡോക്‌ടറുമായ നിതിൻ കണ്ണന്‍റെ പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

ഉപരിപഠനത്തിനായി നിതിൻ ആൻഡമാനില്‍ എത്തിയപ്പോഴാണ് വിദേശത്തേക്ക് ജോലി തേടി പോകുന്നവർക്ക് പരിശീലനം നൽകുന്ന ആൻഡ്രിയാസുമായി പരിചയത്തിലാകുന്നത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്ന ഇയാള്‍ ജോലി വാഗ്‌ദാനം നൽകി നിരവധിപേരെ ഓസ്‌ട്രേലിയയിലേക്ക് അയച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിസ വാഗ്‌ദാനം നൽകിയപ്പോൾ നിതിൻ പണം നൽകാൻ തയ്യാറായത്.

2016 മുതൽ 2019 വരെയുള്ള കാലയളവിൽ 13 ലക്ഷം രൂപ നൽകിയെങ്കിലും കൊവിഡിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ നിതിന് ആന്‍ഡ്രിയാസ് വിസ നൽകുകയോ പണം തിരിച്ചു നൽകുകയോ ചെയ്‌തില്ല. തുടര്‍ന്ന് നിതിന്‍ പയ്യന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതികൾ പിടിയിലാകാത്ത പഴയ കേസുകൾ ശാസ്ത്രീയമായി അന്വേഷിക്കാൻ തീരുമാനിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്‌ടറുടെ പണം തട്ടിയ കേസിലെ പ്രതിയുടെ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തിയത്. ഫരീദാബാദിലാണ് ഇയാളുടെ കുടുംബമെന്ന് കണ്ടെത്തിയ പയ്യന്നൂർ പൊലീസ് മുംബൈ പൊലീസുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് മുംബൈയിൽ വച്ച് പ്രതിയെ പിടികൂടിയത്.

ലാപ്ടോപ്, ടാബ്, സ്റ്റാമ്പുകൾ, മറ്റ് രേഖകള്‍ എന്നിവ ഇയാളിൽ നിന്നും പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also read: വയോധികനെ ഹണിട്രാപ്പിൽപ്പെടുത്തി സ്വർണവും പണവും തട്ടി; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.