ETV Bharat / city

പ്രചാരണ വീഡിയോ; കെ സുധാകരന് നോട്ടീസ് - വീഡിയോ

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനാണ് സുധാകരനെതിരെ നടപടി.

ഫയൽ ചിത്രം
author img

By

Published : Apr 21, 2019, 12:13 PM IST

കണ്ണൂർ: സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രചാരണ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ച കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരനെതിരെ ചട്ടലംഘനത്തിന് ജില്ലാ കലക്ടർ നോട്ടീസ് അയച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് ജില്ലാ കലക്ടർ നോട്ടീസ് അയച്ചത്.

"ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി" എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസം കെ സുധാകരൻ തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. പ്രതിഷേധത്തെ തുടർന്ന് വനിതാ കമ്മീഷൻ സുധാകരനെതിരെ കേസ് എടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് നടപടിയെടുക്കാൻ ജില്ലാ കലക്ടർക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനൽ നിർദ്ദേശം നൽകിയത്.

Intro:Body:

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഫെയ്സ്ബുക്ക് പ്രചാരണം നടത്തിയ കെ സുധാകരന്റെ നടപടി തെരെഞ്ഞെടുപ്പ് ചട്ട ലംഘനമെന്ന് ജില്ലാ കളക്ടർ. ഇത് കാണിച്ച് സുധാകരന് കളക്ടർ നോട്ടീസ് അയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് കളക്ടർ നടപടി ആരംഭിച്ചത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.