ETV Bharat / city

വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ അറസ്റ്റിൽ - മാല മോഷണം

കർണ്ണാടക ഹുബ്ലി ഉസൂർ സ്വദേശികളായ കാസർകോട് താമസിക്കുന്ന ശൃംഗേരി, മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.

Necklace theft two ladies arrested  Necklace theft  വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമം  മാല മോഷണം  വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച നാടോടി സ്ത്രീകൾ
വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ അറസ്റ്റിൽ
author img

By

Published : Apr 26, 2022, 10:47 PM IST

കണ്ണൂർ: വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ. കർണ്ണാടക ഹൂബ്ലി ഉസൂർ സ്വദേശികളായ കാസർകോട് താമസിക്കുന്ന ശൃംഗേരി, മേരി എന്നിവരെയാണ് നാട്ടുകാർ പിടികൂടി പയ്യന്നൂർ പൊലീസിൽ ഏൽപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ പയ്യന്നൂർ എടാട്ട് വെച്ചാണ് സംഭവം.

എടാട്ട് ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോയിൽ കയറിയ എടാട്ട് എടാടൻ പുതിയ വീട്ടിൽ സരോജിനിയുടെ നാലര പവന്‍റെ മാലയാണ് നാടോടി സ്‌ത്രീകൾ പൊട്ടിച്ചത്. കണ്ണങ്ങാട്ടേക്ക് പോകാൻ കയറിയ ഇവർക്കൊപ്പം നാടോടി യുവതികളും ഓട്ടോയിൽ കയറി പറ്റുകയായിരുന്നു. ഓട്ടോയാത്രക്കിടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേർന്ന് ഇവരെ പിടികൂടുകയായിരുന്നു.

തുടർന്ന് എസ്ഐ കെവി മുരളിയുടെ നേതൃത്വത്തിൽ പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി. വയോധികയുടെ പരാതിയെ തുടർന്ന് കേസെടുത്ത് നാടോടി യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്‌ത ശേഷം വൈകിട്ട് അറസ്റ്റു രേഖപ്പെടുത്തി. തുടർന്ന് മെഡിക്കൽ പരിശോധന നടത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

Also read: മിഠായിതെരുവിൽവച്ച് കുട്ടിയുടെ സ്വര്‍ണ പാദസരം മോഷ്‌ടിച്ചു; മധുര സ്വദേശിനി പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.