കണ്ണൂര്‍ : തളിപ്പറമ്പിൽ പാർട്ടിയെ പരസ്യമായി വെല്ലുവിളിക്കുന്ന ശക്തികൾ ഒറ്റപ്പെടുകയല്ലാതെ അവർക്ക് മുന്നിൽ പാർട്ടി മുട്ടുമടക്കില്ലെന്ന് (factionalism in Taliparamba CPM) സിപിഎം ജില്ല സെക്രട്ടറി എം.വി ജയരാജൻ (MV Jayarajan). പാർട്ടിയെ പരസ്യമായി വെല്ലുവിളിക്കുന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ല.
പാർട്ടിയിൽ അഭിപ്രയ ഭിന്നതകൾ ഉണ്ടായാൽ അത് സംഘടനാരീതിയിൽ സംസാരിച്ച് പരിഹരിക്കണം. അതിനുപകരം വെല്ലുവിളി ഉയർത്തുന്ന ഏതൊരു ശക്തിയും ഒറ്റപ്പെടുക മാത്രമാണ് ചെയ്യുക.
തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിന് ശേഷം (Taliparamba North Local Meeting) പാർട്ടിക്കെതിരെ പരസ്യമായി പോസ്റ്റർ ഒട്ടിക്കുകയും ശക്തിപ്രകടനം നടത്തുകയും ചെയ്‌തത് പാർട്ടിയെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കുന്ന കാര്യമാണ്.
അതിനോട് സന്ധി ചെയ്യാൻ ആവില്ലെന്നും പാർട്ടി അവർക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും എം.വി ജയരാജൻ പറഞ്ഞു. തളിപ്പറമ്പ് ഏരിയ സമ്മേളനത്തിന്‍റെ (Taliparamba Area Meeting) പൊതുസമ്മേളനത്തിലാണ് ജയരാജൻ നിലപാട് വ്യക്തമാക്കിയത്.