ETV Bharat / city

കണ്ണൂരില്‍ അമ്മയും 6 മാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍ - mother 6 month old child found dead inside well

മരിച്ച നിലയില്‍ കണ്ടെത്തിയത് നിടുമ്പ്രം സ്വദേശി ജ്യോത്സ്നയെയും 6 മാസം പ്രായമുള്ള മകന്‍ ധ്രുവിനെയും

കണ്ണൂര്‍ അമ്മ കുഞ്ഞ് മരണം  യുവതി കിണറ്റില്‍ മരിച്ച നിലയില്‍  ചൊക്ലി അമ്മ കുഞ്ഞ് മരിച്ച നിലയില്‍  കണ്ണൂരില്‍ 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍  കണ്ണൂരില്‍ യുവതി കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍  mother 6 month old child found dead in kannur  kannur mother child death latest  mother 6 month old child found dead inside well  kannur 6 month old child found dead in well
കണ്ണൂരില്‍ യുവതിയും 6 മാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍
author img

By

Published : May 7, 2022, 1:23 PM IST

Updated : May 7, 2022, 1:30 PM IST

കണ്ണൂർ : കണ്ണൂർ തലശ്ശേരിക്കടുത്ത് ചൊക്ലിയിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെയും അമ്മയേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നിടുമ്പ്രം സ്വദേശി ജ്യോത്സ്നയേയും (25) മകൻ ധ്രുവിനെയുമാണ് ഭര്‍തൃവീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്‌ച രാവിലെ വീടിന്‍റെ വാതില്‍ തുറന്നുകിടന്നിട്ടും ആരെയും പുറത്തുകാണാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ല. സംഭവത്തിൽ ചൊക്ലി പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മനേക്കര സ്വദേശികളായ ജനാര്‍ദ്ദനന്‍-സുമ ദമ്പതികളുടെ മകളാണ് ജ്യോത്സ്ന. ചൊക്ലി സ്വദേശി നിവേദ് ആണ് ഭര്‍ത്താവ്.

Last Updated : May 7, 2022, 1:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.