ETV Bharat / city

ന്യൂനപക്ഷ സ്കോളർഷിപ്പ്; ആര്‍ക്കും ആനുകൂല്യം നഷ്ടപ്പെടില്ലെന്ന് എം.വി ഗോവിന്ദൻ - Minister MV Govindan on Minority Scholarship

അനാവശ്യ ചർച്ചകളും വിവാദങ്ങളും ഉണ്ടാക്കാനാണ് കോൺഗ്രസും ലീഗും ശ്രമിക്കുന്നതെന്ന് എം.വി ഗോവിന്ദൻ.

ന്യൂനപക്ഷ സ്കോളർഷിപ്പ്  എം വി ഗോവിന്ദൻ  മന്ത്രി എം വി ഗോവിന്ദൻ  കേരള സര്‍ക്കാര്‍  Minister MV Govindan  Minority Scholarship  Minister MV Govindan on Minority Scholarship  Kerala Government minority scholarship
ന്യൂനപക്ഷ സ്കോളർഷിപ്പ്; ആര്‍ക്കും ആനുകൂല്യം നഷ്ടപ്പെടില്ലെന്ന് എം.വി ഗോവിന്ദൻ
author img

By

Published : Jul 17, 2021, 4:57 PM IST

കണ്ണൂർ: ന്യൂനപക്ഷ സ്കോളർഷിപ്പിൽ നിലവിൽ ആനുകൂല്യം ലഭിക്കുന്ന ഒരാൾക്കും അത് നഷ്ടപ്പെടില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. അധിക തുക വകയിരുത്തിയാണ് സർക്കാർ കൂടുതൽ പേർക്ക് ആനുകൂല്യം നൽകാൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലീഗും കോൺഗ്രസും പറയുന്നത് രാഷ്ട്രീയമാണ്.

അനാവശ്യ ചർച്ചകളും വിവാദങ്ങളും ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. എക്സൈസിലെ അഴിമതിക്കാർക്ക് എതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും കൂടുതൽ ബിവറേജ് ഔട്ട്ലെറ്റുകള്‍ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും മന്ത്രി കൂട്ടി ചേർത്തു. ഹൈക്കോടതി വിധി കണക്കിലെടുത്ത് 80:20 എന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം പുനഃക്രമീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

ന്യൂനപക്ഷ സ്കോളർഷിപ്പ്; ആര്‍ക്കും ആനുകൂല്യം നഷ്ടപ്പെടില്ലെന്ന് എം.വി ഗോവിന്ദൻ

2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു വിഭാഗത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. സ്‌കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Also Read: 'റവന്യു സെക്രട്ടറി സൂപ്പർ മന്ത്രിയോ'; പരിഹാസവുമായി വി.ഡി സതീശൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.