ETV Bharat / city

ഡോഗ് ഷെൽട്ടർ പദ്ധതിയോട് യോജിപ്പില്ല, അക്രമകാരികളായ തെരുവ് നായകളെ കൊന്നൊടുക്കണമെന്ന് കണ്ണൂർ മേയര്‍ - തെരുവ് നായകൾ

കണ്ണൂർ ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമായി തുടരുകയാണ്. ഈ മാസം തെരുവ് നായകളുടെ കടിയേറ്റത് 302 പേർക്കാണ്.

kannur mayor TO Mohanan statement  dog attacks in Kannur  kannur mayor TO Mohanan  kannur dog attacks  ഡോഗ് ഷെൽട്ടർ പദ്ധതി  തെരുവ് നായ ശല്യം  കണ്ണൂർ മേയർ ടി ഒ മോഹനൻ
ഡോഗ് ഷെൽട്ടർ പദ്ധതിയോട് യോജിപ്പ് ഇല്ല; അക്രമകാരികളായ തെരുവ് നായകളെ കൊന്നൊടുക്കണം: കണ്ണൂർ മേയർ ടി ഒ മോഹനൻ
author img

By

Published : Sep 13, 2022, 7:14 PM IST

കണ്ണൂർ: പഞ്ചായത്ത് തലത്തില്‍ തുടങ്ങുന്ന ഡോഗ് ഷെൽട്ടർ പദ്ധതിയോട് യോജിപ്പില്ലെന്ന് കണ്ണൂർ മേയർ ടിഒ മോഹനൻ. കോർപ്പറേഷനില്‍ ജനസാന്ദ്രത കൂടിയ നിരവധി മേഖലകളുണ്ടെന്നും അത്തരം മേഖലകളിൽ ജനങ്ങളുടെ പ്രതിഷേധം മറികടന്ന് ഡോഗ് ഷെൽട്ടർ സ്ഥാപിക്കൽ പ്രാവർത്തികമല്ലെന്നും മേയർ വ്യക്തമാക്കി. അക്രമകാരികളായ തെരുവ് നായകളെ കൊന്നൊടുക്കണമെന്നും ടിഒ മോഹനൻ പറഞ്ഞു.

കണ്ണൂർ മേയർ ടിഒ മോഹനന്‍റെ പ്രതികരണം

ജില്ലയില്‍ തെരുവ് നായ ശല്യം രൂക്ഷമായി തുടരുകയാണ്. തളിപ്പറമ്പിൽ തെരുവ് നായകൾ റോഡിന് കുറുകെ ഓടവെ ബൈക്ക് നായകളുടെ മേൽ തട്ടി മറിഞ്ഞ് യുവാവിന് പരിക്കേറ്റിരുന്നു. ചാലയിൽ പേവിഷബാധയേറ്റ് പശു ചത്തു. കഴിഞ്ഞ ദിവസം മാത്രം ജില്ലയിൽ തെരുവ് നായകളുടെ കടിയേറ്റത് 15 പേർക്കാണ്. ഇതോടെ ഈ മാസം തെരുവ് നായകളുടെ കടിയേറ്റവരുടെ എണ്ണം ജില്ലയിൽ 302 ആയി.

Also Read: തെരുവുനായ്‌ക്കള്‍ക്ക് കുത്തിവയ്‌പ് ഒരു മാസത്തിനുള്ളില്‍, നായ്‌ക്കളെ കൊല്ലാന്‍ സുപ്രീം കോടതിയോട് അനുമതി തേടും: മന്ത്രി എം ബി രാജേഷ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.