കണ്ണൂര്‍: പയ്യന്നൂർ പിലാത്തറയിൽ ഹോളി ആഘോഷത്തിനിടെ ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി. എട്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് മൂന്ന് മണിയോടെയായിരുന്നു സംഭവം. എസ്‌ബിഐ ബാങ്കിന് സമീപത്തു ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികൾ തമ്മിലാണ് സംഘർഷം നടന്നത്. എല്ലാവരും മദ്യപിച്ചിരുന്നു. മദ്യകുപ്പികൾ, മരത്തടികൾ, ഗ്യാസ് അടുപ്പ്, കല്ല് തുടങ്ങിയവ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് നാട്ടുകാർ പറഞ്ഞു.
സ്ഥലത്തെത്തിയ നാട്ടുകാരെയും ഇവര്‍ ആക്രമിച്ചു. തുടർന്ന് പരിയാരം പൊലീസ് എത്തിയാണ് സംഘർഷം ഒഴിവാക്കിയത്. പരിക്ക് പറ്റിയ ഇതരസംസ്ഥാനക്കാരായ ദിലീപ്(21 ) യശ്വന്ത് രാഹ്‌ണി(25) അനിൽകുമാർ(25) രതി ഫൻ(23) രാജു(18) വിജയ്(20) രഞ്ജിത്ത് (28) രത്തൻ സിംഗ്(20) എന്നിവരെ കണ്ണൂർ പരിയാരം മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു.