ETV Bharat / city

Maoist B.G Krishnamurti | മാവോയിസ്റ്റ് ബി.ജി കൃഷ്ണമൂർത്തിയുടെ എടിഎസ് കസ്റ്റഡി കാലാവധി നീട്ടി

ബി.ജി. കൃഷ്ണമൂർത്തിയിൽ (B.G Krishnamurti) നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി കസ്റ്റഡി കാലാവധി (ATS Custody) നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു

B.G Krishnamurti  Maoist B.G Krishnamurti  custodial period of B.G Krishnamurti  ATS Custody  U.A.P.A  Kannur Maoist case  ബി.ജി. കൃഷ്ണമൂർത്തി  മാവോയിസ്റ്റ് ബി.ജി. കൃഷ്ണമൂർത്തി  ബി.ജി. കൃഷ്ണമൂർത്തിയുടെ കസ്റ്റഡി കാലാവധി നീട്ടി  ബി.ജി. കൃഷ്ണമൂർത്തി എ.ടി.എസ് കസ്റ്റഡിയിൽ  ഭീകര വിരുദ്ധ സേന  B.G Krishnamurthy's custody extended  B.G Krishnamurthy's ATS custody extended
മാവോയിസ്റ്റ് ബി.ജി കൃഷ്ണമൂർത്തിയുടെ കസ്റ്റഡി കാലാവധി നീട്ടി
author img

By

Published : Nov 22, 2021, 9:05 PM IST

കണ്ണൂർ : മാവോവാദി സംഘടന കേന്ദ്ര കമ്മിററിയംഗവും പശ്ചിമഘട്ട സോണൽ കമ്മിറ്റി സെക്രട്ടറിയുമായ ചിക്കമംഗലൂരിലെ ബി.ജി. കൃഷ്ണമൂർത്തി (B.G Krishnamurti) എന്ന വിജയ് (47) യുടെ എടിഎസ് (ATS Custody) കസ്റ്റഡി കാലാവധി ദീർഘിപ്പിച്ചു. ഈ മാസം 29 വരെയാണ് നീട്ടിനല്‍കിയത്. ഒരാഴ്‌ചയായി ഇദ്ദേഹം എടിഎസ് കസ്റ്റഡിയിലുണ്ട്.

തിങ്കളാഴ്‌ച രാവിലെ കോടതിയിൽ ഹാജരാക്കിയ മാവോവാദി നേതാവിനെ കൂടുതൽ ചോദ്യം ചെയ്‌ത് തെളിവുകൾ ശേഖരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് എ.ടി.എസ് കസ്റ്റഡി നീട്ടാന്‍ ആവശ്യപ്പെട്ടത്.

മാവോയിസ്റ്റ് ബി.ജി കൃഷ്ണമൂർത്തിയുടെ കസ്റ്റഡി കാലാവധി നീട്ടി

കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 മാർച്ച് 20ന് രാത്രി 7.30ന് നടന്ന സംഭവങ്ങളുടെ പേരിലാണ് കൃഷ്ണമൂർത്തിയെ എ.ടി.എസ് കസ്റ്റഡിയിൽ വാങ്ങിയത്.

ALSO READ: Syed Mushtaq Ali T20 : വേണ്ടത് ഒരു പന്തില്‍ അഞ്ച്, കൂറ്റനടിയിലൂടെ തമിഴ്‌നാടിന് കിരീടം സമ്മാനിച്ച് ഷാരൂഖ് ഖാന്‍

കരിക്കോട്ടക്കരി അയ്യം കുന്ന് ഉരുപ്പും കുറ്റിമലയിലെ വീട്ടിൽ തോക്കുമായി അതിക്രമിച്ചുകയറി ഭക്ഷണ സാധനങ്ങൾ വാങ്ങി, മാവോയിസ്റ്റ് ലഘുലേഖയായ കാട്ടുതീ വിതരണം ചെയ്‌തു, രാജ്യതാൽപര്യത്തിനെതിരെ പ്രവർത്തിച്ചുതുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. യു.എ.പി.എ. (U.A.P.A) ചേർത്ത കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണമൂർത്തി.

മാവോയിസ്റ്റ് കബനീ ദളം നേതാവ് സാവിത്രിയ്‌ക്കെപ്പം വേഷം മാറി സഞ്ചരിക്കുകയായിരുന്ന കൃഷ്ണമൂർത്തിയെ ഇക്കഴിഞ്ഞ 10ന് പുലർച്ചെ സുൽത്താൻ ബത്തേരി ഗുണ്ടൽപേട്ട് റോഡിലെ മധൂർ വനം വകുപ്പ് ചെക്ക്പോസ്റ്റിന് സമീപത്ത് നിന്നാണ് ഭീകര വിരുദ്ധ സേന പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.