ETV Bharat / city

മാനസയ്ക്ക് നാടിന്‍റെ യാത്രാമൊഴി ; രാഖിലിന്‍റെ മൃതദേഹവും സംസ്‌കരിച്ചു

author img

By

Published : Aug 1, 2021, 1:24 PM IST

Updated : Aug 1, 2021, 2:40 PM IST

മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, മേയർ ടി.ഒ മോഹനൻ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ ഉൾപ്പടെയുള്ളവര്‍ മാനസയുടെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

മാനസയ്ക്ക് നാടിന്‍റെ യാത്രാമൊഴി  മൃതദേഹം സംസ്‌കരിച്ചു  മാനസ  മാനസ കേസ്  മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ  സമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കും അന്തിമോപചാരം  Manasa body cremated  Manasa body cremated news  manasa  manasa dead body  M V Govindan master news
മാനസയ്ക്ക് നാടിന്‍റെ യാത്രാമൊഴി; രാഖിലിന്‍റെയും മൃതദേഹവും സംസ്‌കരിച്ചു

കണ്ണൂർ : കോതമംഗലത്ത് വെടിയേറ്റ് മരിച്ച ഡെന്‍റൽ വിദ്യാർഥി മാനസയുടെ മൃതദേഹം കണ്ണൂര്‍ പയ്യാമ്പലം ശ്‌മശാനത്തിൽ സംസ്‌കരിച്ചു. ഞായറാഴ്‌ച രാവിലെ 7.30നാണ് കണ്ണൂർ എകെജി ആശുപത്രിയിൽ നിന്നും മാനസയുടെ മൃതദേഹം വീട്ടിലെത്തിച്ചത്.

വീട്ടിനകത്ത് വച്ച് അടുത്ത ബന്ധുക്കൾ കണ്ടതിന് ശേഷം മുറ്റത്ത് നാട്ടുകാർക്ക് അന്തിമോപചാരം അർപ്പിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു. രാവിലെ ഒമ്പത് മണി വരെയായിരുന്നു വീട്ടിലെ പൊതുദർശനം.

മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, മേയർ ടി.ഒ മോഹൻ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ ഉൾപ്പടെ രാഷ്ട്രീയ നേതാക്കളും സമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരം അർപ്പിക്കാൻ മാനസയുടെ വീട്ടിലെത്തിയിരുന്നു.

മാനസയ്ക്ക് നാടിന്‍റെ യാത്രാമൊഴി ; രാഖിലിന്‍റെ മൃതദേഹവും സംസ്‌കരിച്ചു

ഉത്തരേന്ത്യൻ സ്റ്റൈൽ കൊലപാതകമെന്ന് എം.വി ഗോവിന്ദൻ

ഉത്തരേന്ത്യൻ സ്റ്റൈൽ കൊലപാതകമാണ് കോതമംഗലത്ത് നടന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ പ്രതികരിച്ചു. വിഷയം എറണാകുളം എസ്‌പി കാർത്തിക്കുമായി സംസാരിച്ചിരുന്നുവെന്നും അപൂർവങ്ങളിൽ അപൂർവമായ കേസായാണ് സംഭവത്തെ സർക്കാർ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

തോക്കിന്‍റെ ഉറവിടം തേടി ബിഹാർ ഉൾപ്പടെയുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് മാനസയുടെ സംസ്‌കാര ചടങ്ങുകൾ പയ്യാമ്പലത്ത് ശാന്തിതീരം ശ്‌മശാനത്തില്‍ നടന്നത്.

READ MORE: മാനസയ്ക്ക് യാത്രാമൊഴി,മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു ; സംസ്കാരം പയ്യാമ്പലത്ത്

മാനസയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്‌ത രാഖിലിന്‍റെ മൃതദേഹം വീട്ടുകാർ ഇരട്ട ആഘാതത്തിലാണ് ഏറ്റുവാങ്ങിയത്. ശനിയാഴ്‌ച എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി രാത്രി വൈകിയാണ് മൃതദേഹം സ്വദേശമായ തലശ്ശേരിയിൽ എത്തിച്ചത്.

ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ മേലൂരിലെ വീട്ടിലെത്തിച്ചു. ധർമ്മടം പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെ ചുരുക്കം ചിലരേ വീട്ടിലുണ്ടായിരുന്നുള്ളൂ. തുടർന്ന് മൃതദേഹം പിണറായി പന്തക്കപ്പാറ ശ്‌മശാനത്തിൽ സംസ്‌കരിച്ചു.

രാഖിൽ നടത്തിയ അന്തർ സംസ്ഥാന യാത്രകളോടൊപ്പം കൂടെ പോയ സുഹൃത്തിനെ കേന്ദ്രീകരിച്ചും മറ്റ് സൗഹൃദങ്ങളെക്കുറിച്ചും പൊലീസ് പരിശോധിച്ച് വരികയാണ്.

READ MORE: കോതമംഗലം സംഭവം : രാഖിലിൻ്റെ മൃതദേഹം സംസ്‌കരിച്ചു

Last Updated : Aug 1, 2021, 2:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.