കണ്ണൂര്‍: ജില്ലയിലേക്ക് തിരികെ എത്തുന്ന ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികൾക്ക് പാസ് നിഷേധിക്കുന്നതായി പരാതി. വിഷയം ഉന്നയിച്ച് കോൺഗ്രസ് നേതാക്കൾ കണ്ണൂർ ജില്ലാ കലക്ടറെ കണ്ടു. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് ഉടൻ പാസ് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. കെ.സുധാകരൻ എംപി, എംഎൽഎമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, ഡിസിസി പ്രസിഡന്‍റ് സതീശൻ പച്ചേനി തുടങ്ങിയവരാണ് ജില്ലാ കലക്ടറെ സന്ദർശിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം വരുന്ന ആളുകൾക്ക് ആവശ്യത്തിന് ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് കെ.സുധാകരൻ എംപി പറഞ്ഞു. ഇതിന് ആവശ്യമായ ഫണ്ട് ജില്ലാ ഭരണകൂടത്തിന് സർക്കാർ അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും സുധാകരൻ പറഞ്ഞു. നിയന്ത്രണ വിധേയമായി പാസ് അനുവദിക്കുന്നുണ്ടെന്ന് ജില്ലാ കലക്ടർ നേതാക്കള്‍ക്ക് മറുപടി നല്‍കി.
ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്ന മലയാളികൾക്ക് പാസ് നിഷേധിക്കുന്നതായി പരാതി - കണ്ണൂര്‍ ജില്ലാ കൊവിഡ് വാര്‍ത്തകള്‍
കെ.സുധാകരൻ എംപി, എംഎൽഎമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, ഡിസിസി പ്രസിഡന്‍റ് സതീശൻ പച്ചേനി തുടങ്ങിയവരാണ് ജില്ലാ കലക്ടറെ സന്ദർശിച്ചത്