ETV Bharat / city

KN Balagopal| പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം ; കൊച്ചിയുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ധനമന്ത്രി - കൊച്ചി നഗരസഭ

സംസ്ഥാന ബജറ്റിന് മുന്നോടിയായി കൊച്ചി നഗരസഭ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ചർച്ചയിലാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്

KN Balagopal about development of Kochi  KN Balagopal  Kochi Corporation  കൊച്ചിയുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ധനമന്ത്രി  ധനമന്ത്രി കെ.എൻ. ബാലഗോപാൽ  കൊച്ചി നഗരസഭ  കൊച്ചിയുടെ വികസനം
KN Balagopal: പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം; കൊച്ചിയുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ധനമന്ത്രി
author img

By

Published : Dec 9, 2021, 8:29 PM IST

എറണാകുളം : സംസ്ഥാന ഖജനാവിലേക്ക് ഗണ്യമായ സംഭാവന നൽകുന്ന നഗരം എന്ന നിലയിൽ കൊച്ചിയുടെ ആവശ്യങ്ങൾക്ക് മികച്ച പരിഗണനയാണ് സർക്കാർ നൽകി വരുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാന ബജറ്റിന് മുന്നോടിയായി കൊച്ചി നഗരസഭ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാരിസ്ഥിതികമായ പ്രത്യേകതകളാണ് കൊച്ചിയെ ഈ നിലയിൽ വളർത്തിയത്. ചുരുങ്ങിയ ദശാബ്ദങ്ങളിൽ ഈ പ്രദേശത്തിനുണ്ടായ വ്യത്യാസം വളരെ വലുതാണ്. എന്നാൽ അതിവേഗത്തിലുള്ള നഗരവൽക്കരണത്തിനൊപ്പം റോഡുകൾ അടക്കം പശ്ചാത്തല സൗകര്യങ്ങൾ കൂടുതൽ വികസിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിയുള്ള വികസനത്തിന് ഊന്നൽ നൽകണം. ചെറു കനാലുകളും തോടുകളും ധാരാളമുള്ള കൊച്ചിയിൽ ജലഗതാഗതത്തിന് മുൻഗണന നൽകണം. സുഗമമായ ജലമൊഴുക്കിന് വർഷം മുഴുവൻ ശ്രമം വേണം. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന് ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.

ബ്രഹ്മപുരം പദ്ധതിക്ക് സ്ഥലമേറ്റെടുത്ത് നൽകിയതുമായി ബന്ധപ്പെട്ട് കൊച്ചിയുടെ പദ്ധതിത്തുകയിൽ വരുത്തിയ വെട്ടിക്കുറക്കൽ ഒഴിവാക്കാൻ ശ്രമിക്കും. എന്നാൽ തനത് ധനസമാഹരണത്തിൽ കോർപ്പറേഷൻ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. തനത് വരുമാനം വർധിപ്പിക്കാതെ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നോട്ടുപോകാനാകില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

ALSO READ: 'കൊവിഡിന്‍റെ മറവിൽ ലക്ഷങ്ങളുടെ അഴിമതി' ; സിപിഎം ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം

ചർച്ചയിൽ ഉന്നയിക്കപ്പെട്ട റോഡ് വികസനം, കനാൽ പുനരുദ്ധാരണം, മറൈൻ ഡ്രൈവ് വിപുലീകരണം, റെയിൽവേ മേൽപ്പാല നിർമാണം, വിശാല കൊച്ചി വികസന അതോറിറ്റി ശക്തിപ്പെടുത്തൽ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നവീകരണം തുടങ്ങിയ നിർദേശങ്ങൾ സജീവമായി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചർച്ചയിൽ മേയർ അഡ്വ എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.ബാബു, ടി.ജെ. വിനോദ്, വിവിധ സംഘടനകളുടെയും മേഖലകളുടെയും പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.